Tag: housing

ലൈഫ് – കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവനപദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നതില്‍ എനിക്ക് ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. ആദ്യ സമ്പൂര്‍ണ ഭവനവല്‍കൃത ലൈഫ് മിഷന്‍ ജില്ലയായി മാറാന്‍ കോഴിക്കോട് നടത്തിയിട്ടുള്ള തയ്യാറെടുപ്പ് വളരെ പ്രശംസനീയമാണ് എന്നു പറയട്ടെ.

ഏകദേശം പതിനായിരത്തോളം ഭൂരഹിത, ഭവനരഹിതരും പതിനായിരത്തോളം ഭൂമിയുള്ള ഭവനരഹിതരുമാണ് ഈ ജില്ലയിലുള്ളത്. ഇതിനുപുറമെ മുന്‍കാലങ്ങളില്‍ ചില ഭവനപദ്ധതികളുടെ ഭാഗമായി നിര്‍മാണം തുടങ്ങിവെച്ചതും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ എണ്ണായിരത്തി ഒരുന്നൂറ് വീടുകളുടെ അവകാശികളുമുണ്ട്. ഇവര്‍ക്കാകെ താമസസ്ഥലം ഉണ്ടാക്കിക്കൊടുക്കുക എന്നത് തീര്‍ച്ചയായും വലിയൊരു വെല്ലുവിളിയാണ്. ലൈഫ് പദ്ധതിക്കു കീഴില്‍ ആ വെല്ലുവിളി ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണ് കോഴിക്കോട് ജില്ല.കോഴിക്കോട് ജില്ലയിലെ എല്ലാ ഭൂരഹിത-ഭവനരഹിതര്‍ക്കും വീട് നല്‍കുന്നതിന് ഏതാണ്ട് 188 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്. (more…)

ഇടമലക്കുടി സമഗ്രവികസനത്തിന് സത്വര നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2012-13, 2013-14 കാലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഇടമലക്കുടി പാക്കേജ് ലക്ഷ്യം കാണുകയോ, പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല. 250 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ആകെ 103 വീട് മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. 14 കി.മീ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല. പാക്കേജിന്റെ ഭാഗമായി 12.5 കോടി വകയിരുത്തിയെങ്കിലും ഏകദേശം നാല് കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.

ഇടമലക്കുടി പഞ്ചായത്തില്‍ തന്നെ പഞ്ചായത്ത് ആസ്ഥാനം പണികഴിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സൊസൈറ്റിക്കടുത്ത് പ്രാദേശിക ആരോഗ്യ കേന്ദ്രവും ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേര്‍സും സ്ഥിരം മെഡിക്കല്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഭവന നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കും. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വേണ്ടി വിദ്യാസമ്പന്നരായ (more…)

സമഗ്ര പാര്‍പ്പിട പദ്ധതി: കുറഞ്ഞ ചെലവില്‍ വീടുകള്‍

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും പാര്‍പ്പിടം നല്‍കുന്ന സമഗ്ര പാര്‍പ്പിട പദ്ധതി (ലൈഫ് മിഷന്‍) വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞ ചെലവില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തത്പരരായ സന്നദ്ധപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുരുങ്ങിയ വിലയില്‍ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ സന്നദ്ധരായവരുടെയും സഹായം തേടും. ലൈഫ് മിഷന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ധനസമാഹരണം നടത്തുന്നതിനായി രണ്ട് ഹെഡ് ഓഫ് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. പതിമൂന്നാം പദ്ധതി രൂപീകരണത്തിനായി നീക്കി വച്ച തുകയില്‍ നിന്നും മൂന്നുകോടിരൂപ ലൈഫ് മിഷന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കും. പദ്ധതി പ്രവര്‍ത്തനത്തിന് അധികമായി ആവശ്യമായ 16,520 കോടി രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയായി സ്വീകരിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 25/01/2017

വനിതാ പോലീസ് ബറ്റാലിയന്‍ രൂപീകരിച്ചു
സംസ്ഥാനത്ത് വനിതാ പോലീസിന്റെ ഒരു ബറ്റാലിയന്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കി 1 കമാണ്ടന്റ്, 20 വനിതാ പോലീസ് ഹവില്‍ദാര്‍, 380 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, 5 ഡ്രൈവര്‍, 10 ടെക്‌നിക്കല്‍ വിഭാഗം, 1 ആര്‍മറര്‍ എസ്.ഐ, 20 ക്യാമ്പ് ഫോളോവര്‍മാര്‍, 1 അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, 1 ജൂനിയര്‍ സൂപ്രണ്ട്, 1 കാഷ്യര്‍ / സ്റ്റോര്‍ അക്കൗണ്ടന്റ്, 8 ക്ലാര്‍ക്ക്, 2 ടൈപ്പിസ്റ്റ്, 1 ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും
പോലീസ് സേനയില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് വിവിധ കായിക ഇനങ്ങളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചവരും പ്രത്യേക തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ നിയമന യോഗ്യത നേടിയവരുമായ 74 കായിക താരങ്ങള്‍ക്ക് സായുധ സേനയില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം നല്‍കും. അത്‌ലറ്റിക്‌സ് (സ്ത്രീകള്‍) വിഭാഗത്തില്‍ 12 പേര്‍ക്കും പുരഷന്‍മാരുടെ വിഭാഗത്തില്‍ ഒമ്പത് പേര്‍ക്കും ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ സ്ത്രികള്‍ക്കും പുരുഷന്മാര്‍ക്കും നാലു വീതവും നിയമനം ലഭിക്കും. ഫുട്‌ബോള്‍ വിഭാഗത്തില്‍ ആറും, ജൂഡോ വിഭാഗത്തില്‍ പത്തും നീന്തല്‍ വിഭാഗത്തില്‍ പന്ത്രണ്ടും, വാട്ടര്‍ പോളോ വിഭാഗത്തില്‍ പന്ത്രണ്ടും, ഹാന്റ് ബോള്‍ വിഭാഗത്തില്‍ പന്ത്രണ്ടും പേര്‍ക്ക് നിയമനം ലഭിക്കും. (more…)

സ്നേഹവീട് താക്കോല്‍ ദാനം

തലചായ്ക്കാനൊരിടം എന്നത് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്. ജീവിത പ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുന്ന ഒരു കുടുംബത്തിന് സാന്ത്വനമായി വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തിറങ്ങുന്ന അപൂര്‍വ്വതയാണ് ഇവിടെ നമുക്ക് കാണാനാവുക. നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ ‘സ്നേഹവീട്ടി’ല്‍ ഇനി ആയിഷയ്ക്കും മൂന്നു മക്കള്‍ക്കും ധൈര്യപൂര്‍വ്വം തലചായ്ക്കാം.

സ്വന്തമായി വീടില്ലാത്തതിനാല്‍ പ്രതിമാസം വലിയ തുക വാടക നല്‍കിക്കൊണ്ട് ഒരു മകളും രണ്ട് ആണ്‍ മക്കളുമായി ജീവിക്കുന്ന നിര്‍ധനയും വിധവയുമായ വീട്ടമ്മയാണ് ആഷിയ. അതില്‍ത്തന്നെ ഒരു മകളും മകനും ജډനാ ശാരീരിക-മാനസിക വെല്ലുവിളികള്‍ (more…)

ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണോദ്ഘാടനം

മുട്ടത്തറയിലെ മത്സ്യത്തൊഴിലാളി പുനരധിവാസ ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു മത്സ്യത്തൊഴിലാളികള്‍ക്ക് വാസയോഗ്യമായ ഭവനവും ജീവിതസുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂരഹിത മത്സ്യത്തൊഴിലാളി ഭവന പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുട്ടത്തറയിലെ ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ സഹായത്തോടെ തയാറാക്കിയ ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം മത്‌സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക ഉന്നമനം, സാമൂഹ്യസുരക്ഷിതത്വം ഇവയെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പല പദ്ധതികള്‍ക്കും രൂപം നല്‍കി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. വാസയോഗ്യമായ ഭവനം (more…)

സമ്പൂര്‍ണ ഭവന നിര്‍മാണ ദൗത്യം

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച ബാധിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍ എന്നീ ഗണത്തില്‍പ്പെട്ട ഭവനരഹിതരായവര്‍ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി (ലൈഫ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചു നല്‍കുന്നതാണു ലൈഫ് പദ്ധതി. ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്കും പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താത്കാലിക ഭവനമുള്ളവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന സര്‍വേ നടത്തി വാര്‍ഡ് അടിസ്ഥാനത്തില്‍ തരംതിരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. (more…)

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ ജാഗ്രത

സംസ്ഥാനം നേടിയ നേട്ടങ്ങളില്‍ തളച്ചുനില്‍ക്കാതെ മുന്നോട്ടുപോകുകയാണ് നവകേരള മിഷന്‍ പദ്ധതികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ബഹുജനങ്ങളെ ഭാഗഭാഗാക്കി തദ്ദേശസ്ഥാപനങ്ങള്‍ വഴിയാകും പദ്ധതികള്‍ നടപ്പിലാക്കുക. നവകേരള മിഷന്റെയും സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനം നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും കാലാനുസൃതമായി ഇവ നിലനിര്‍ത്താന്‍ പല മേഖലകളിലും കഴിഞ്ഞിട്ടില്ല. ശരിയായ രീതിയിലുള്ള തുടര്‍പ്രവര്‍ത്തനം നടക്കാത്തതാണ് പ്രശ്‌നം. നവകേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കമാണീ മിഷനുകള്‍. ഇതിനായി നാലു മിഷനുകള്‍ ആറു മേഖലകളായി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ വ്യാമോഹം സൃഷ്ടിക്കുകയല്ല, ചിട്ടയായി രൂപപ്പെടുത്തിയ കാര്യങ്ങള്‍ സമനിര്‍ത്താന്‍ പല മേഖലകളിലും കഴിഞ്ഞിട്ടില്ല. ശരിയായ രീതിയിലുള്ള തുടര്‍പ്രവര്‍ത്തനം (more…)

സമഗ്ര കേരള വികസനത്തിനായുള്ള കര്‍മ്മ പദ്ധതികള്‍

കേരളത്തിന്‍റെ സമഗ്ര വികസനത്തിനുവേണ്ടി താഴെപ്പറയുന്ന നാല് ബൃഹത്തായ പദ്ധതികള്‍ മിഷന്‍ മാതൃകയില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.

1. സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി.
2. ജനസൗഹാര്‍ദ സര്‍ക്കാര്‍ ആശുപത്രികള്‍
3. സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി
4. ശുചിത്വം – മാലിന്യസംസ്കരണം, കൃഷി വികസനം, ജലവിഭവ സംരക്ഷണം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഹരിത കേരളം പദ്ധതി. (more…)