Tag: Infrastructure

വേഗവും സുരക്ഷിതത്വവുമുള്ള ഗതാഗത സംവിധാനം ഒരുക്കും

കൊച്ചി: വേഗവും സുരക്ഷിതത്വവുമുള്ള ഗതാഗതസംവിധാനമാണ് സമൂഹത്തിന് ആവശ്യം. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിലുള്ള മികച്ച ഗതാഗത സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫണ്ടില്ലായ്മ ഇത്തരം പദ്ധതികള്‍ക്ക് തടസ്സമാകില്ല. ഗതാഗത സംവിധാനം ഒരുക്കാനുള്ള പണം കിഫ്ബി വഴിയും ലഭ്യമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈറ്റില ഫ്‌ളൈഓവര്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. (more…)

കിഫ്ബി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

പരമ്പരാഗത നിക്ഷേപസങ്കല്‍പം കൊണ്ട് സാധ്യമല്ലാത്ത അവിശ്വസനീയമായ കുതിച്ചുചാട്ടം വികസനരംഗത്ത് കിഫ്ബിയിലൂടെ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വന്തം വിഭവങ്ങളില്‍നിന്ന് തന്നെ കിഫ്ബിക്ക് കടങ്ങള്‍ വീട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘പശ്ചാത്തലസൗകര്യ വികസന ധനസമാഹരത്തിലെ അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുകൊല്ലം കൊണ്ട് പതിനായിരക്കണക്കിന് കോടിയുടെ വികസന നിക്ഷേപം എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. എന്നാല്‍ ആദ്യ രണ്ട് ബജറ്റുകളിലൂടെ മാത്രം കിഫ്ബി വഴി നടപ്പാക്കാനായി പ്രഖ്യാപിച്ചത് 51,000 കോടി രൂപയുടെ പദ്ധതികളാണ്. ഇത് വികസനരംഗത്ത് അവിശ്വസനീയമായ കുതിച്ചുചാട്ടം സൃഷ്ടിക്കും. 12,600 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിക്കഴിഞ്ഞു. 2612 കോടിയുടെ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. (more…)

കിഫ്ബി’ക്ക് കരുത്താകാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയണം

കെ.എസ്.എഫ്.ഇ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖലാവത്കരണം ഉദ്ഘാടനം ചെയ്തു ‘കിഫ്ബി’ക്ക് കരുത്താകാനും സഹായിക്കാനും കഴിയുന്ന രീതിയില്‍ മാറാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനുള്ള എല്ലാശ്രമങ്ങളും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കെ.എസ്.എഫ്.ഇ യുടെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖലാവത്കരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണത്തിലേക്ക് മാറിയത് എല്ലാത്തരത്തിലും അഭിനന്ദനീയാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ചിട്ടി ജൂണോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. (more…)

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്റ് ആവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. മണലിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ അണക്കെട്ടുകളില്‍നിന്ന് മണല്‍ ശേഖരിക്കാന്‍ കഴിയുമോയെന്ന് വീണ്ടും പരിശോധിക്കും. നേരത്തെ ഇത്തരത്തില്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളൊന്നും തടസ്സം നില്‍ക്കുന്നില്ല. നിയമപരമായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന ക്വാറികളെല്ലാം തന്നെ പ്രവര്‍ത്തിപ്പിക്കണം എന്നു തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൈത്തറി റിബേറ്റ് കുടിശ്ശിക കൊടുത്തുതീര്‍ക്കും. എട്ടാം തരം വരെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം കൊടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം എല്‍.പി. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ യൂണിഫോം കൊടുക്കാന്‍ കഴിയൂ.<!–more–>കാരണം വേണ്ടത്ര ഉല്‍പാദനമില്ല. പുതിയ അവസരം പരമാവധി കൈത്തറി മേഖല പ്രയോജനപ്പെടുത്തണം. മിനിമം കൂലി നടപ്പാക്കുന്നതിനുളള കോടതി സ്റ്റേ ഒഴിവാന്‍ തൊഴില്‍വകുപ്പ് നടപടിയെടുക്കും. തോട്ടം മേഖലയില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും താമസ സൗകര്യമൊരുക്കും. കശുവണ്ടി മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഈ പ്രശ്‌നം സംബന്ധിച്ച് പ്രത്യേകം ചര്‍ച്ച നടത്തുന്നതാണ്. തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഇക്കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കണം.
സംസ്ഥാന പൊതുമേഖലയെ ശക്തിപ്പെടുത്താനുളള നടപടികള്‍ എടുക്കും. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. തൊഴിലാളി ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പാരിപ്പളളി ഇ.എസ്.ഐ. മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ ഇ.എസ്.ഐ മേധാവികളുമായി ചര്‍ച്ച നടത്തുന്നതിന് ആരോഗ്യസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഞ്ചിക്കോട്ടെ ഇന്‍സ്രടുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കും.
പാചകവാതക മേഖലയിലടക്കം മിന്നല്‍ പണിമുടക്കുകള്‍ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. മിന്നല്‍ സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഉളളത്. വ്യവസായബന്ധ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. തൊഴില്‍ വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യം പരിശോധിക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മാന്യമായ ജീവിത സൗകര്യം ഉണ്ടാവണം എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. യോഗത്തില്‍ കെ.പി. സഹദേവന്‍, കെ. ചന്ദ്രന്‍പിളള (സി.ഐ.ടി.യു), വി.ജെ. ജോസഫ് (ഐ.എന്‍.ടി.യു.സി), ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്.ടി.യു), ജി. സുഗുണന്‍. (എച്ച്.എം.എസ്), കെ.കെ. വിജയകുമാര്‍ (ബി.എം.എസ്), എ.എ. അസീസ് (യു.ടി.യു.സി) തുടങ്ങിയവര്‍ പങ്കെടുത്തു.

പാലാരിവട്ടം ഫ്ളൈഓവര്‍

കേരളത്തില്‍ ഏറ്റവും വാഹനസാന്ദ്രതയുള്ള നാഷണല്‍ ഹൈവേ 66ഉം എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ എറണാകുളം – മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയും സന്ധിക്കുന്നതാണ് പാലാരിവട്ടം ജംഗ്ഷന്‍. (more…)

ടോള്‍ പിരിവ് അവസാനിപ്പിക്കും

വരവിനുള്ള മറ്റു സ്രോതസ്സുകൾ കണ്ടെത്തി ടോള്‍ പിരിവ് പൂര്‍ണ്ണമായി നിര്‍ത്തലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊച്ചിയില്‍ പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ (more…)

മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികളുണ്ടാവണം

സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ കാലത്തുതന്നെ മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും (more…)