Tag: Jail officials

മന്ത്രിസഭാ തീരുമാനങ്ങള്‍  04/10/2017

1. വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണമെന്ന് കേരളം

ജിഎസ്‌റ്റിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്‌റ്റി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്‌റ്റിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ്‌വേറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത്.

വ്യാപാരികള്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വേര്‍ ഉണ്ടാക്കുന്നതിന് ഗുഡ്സ് ആന്‍ഡ് സര്‍വീസസ് റ്റാക്സ് നെറ്റ്‌വര്‍ക്‍ (ജിഎസ്‌റ്റിഎന്‍) എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിട്ടുളളത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് ജിഎസ്‌റ്റിഎന്‍ ആണ്. (more…)

ജയില്‍ ക്ഷേമദിനാചരണം

തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോമിലെ ഈ വര്‍ഷത്തെ ജയില്‍ ക്ഷേമദിനാചരണത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. കഴിഞ്ഞ ഏഴു ദിവസങ്ങളായി നടന്നുവരുന്ന പരിപാടികള്‍ക്കാണ് ഇന്നിവിടെ സമാപനം കുറിക്കുന്നത്. സംഗീതം, നൃത്തം, കലാ-കായിക മത്സരങ്ങള്‍, സിനിമ, നാടകം തുടങ്ങി വിപുലമായ പരിപാടികള്‍ ഈ ദിവസങ്ങളില്‍ നടത്തിയ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

സംസ്ഥാനത്തെ 53 ജയിലുകളിലും ഇന്ന് ജയില്‍ക്ഷേമ ദിനാഘോഷം നടന്നുവരുന്നുണ്ട്. ഒരു കാലത്ത് പ്രധാന ജയില്‍ സ്ഥാപനങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന ഇത്തരം ദിനാചരണങ്ങള്‍ ഇന്ന് മുഴുവന്‍ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചതിനു പിന്നില്‍ സുവ്യക്തമായ കാഴ്ചപ്പാടുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുക എന്നത് ജനാധിപത്യ ഭരണകൂടത്തിന്‍റെ കടമയാണ്. എന്നാല്‍, കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍, അവരുടെ ജയില്‍വാസം കഴിയുമ്പോഴേക്കും ഒരു തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയരാകണം. അങ്ങനെ, ക്രിമിനല്‍വാസനകളില്‍നിന്നും മുക്തരാകണം. ഇതാണ് സര്‍ക്കാരിന്‍റെ സമീപനം. കുറ്റവാളികളായി ജയിലിലെത്തുന്നവര്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഉത്തമ പൗരډാരായി മാറുന്നതിന് ക്ഷേമ ദിനാചരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. (more…)

ജയില്‍ വിമുക്തരെ ആജീവനാന്തം കുറ്റവാളികളായി കാണരുത്

ഒരിക്കല്‍ കുറ്റവാളിയായി ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്നവരെ ആജീവനാന്തം കുറ്റവാളികളായി കാണുന്ന സമീപനം പോലീസിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലിനു പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം. കുറ്റം ചെയ്തവരെ ശിക്ഷിക്കുക എന്നതിലപ്പുറം അവരെ നന്മയിലേക്കും നേരായ മാര്‍ഗത്തിലേക്കും നയിക്കുക എന്നതായിരിക്കണം ജയിലുകളിലെ സമീപനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുറ്റകൃത്യത്തിന് അവസരമൊരുക്കുന്ന സാമൂഹ്യസാഹചര്യം ഇല്ലായ്മ ചെയ്യണമെന്നും ജയില്‍ അന്തേവാസികളുടെ അധ്വാനശേഷി ഉപയോഗപ്പെടുത്തി ഭക്ഷ്യ ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്റെ ഭാവി എന്ന വിഷയത്തിലുള്ള 15-ാമത് ദ്വിദിന സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ സ്വാഗതവും ജയില്‍ ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍ നന്ദിയും പറഞ്ഞു. (more…)

ജയിലുദ്യോഗസ്ഥര്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരാവണം

ജയില്‍ ഉദ്യോഗസ്ഥര്‍ എല്ലാറ്റിലുമുപരി നിയമവാഴ്ചയെ വിശ്വസിക്കുന്നവരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഈശ്വരനെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് സര്‍ക്കാരിന് പ്രശ്‌നമല്ല. അവര്‍ നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ഈശ്വരന്‍ പല രൂപത്തിലാണ് വരുന്നത്. കഴിഞ്ഞദിവസം കേരളത്തിലെ ഒരു ജയിലില്‍ പശുവിന്റെ രൂപത്തിലാണ് ഈശ്വരന്‍ വന്നത്. പശുദൈവത്തെ പൂജിക്കാനും ചിലര്‍ തയ്യാറായി. അത് നിയമ വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂജപ്പുരയില്‍ തിരുവനന്തപുരം സിക്കാ, വിയ്യൂര്‍ കണ്ണൂര്‍ സിക്കാ എക്സ്റ്റന്‍ഷന്‍ സെന്ററുകളിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)