Tag: kannur airport

മന്ത്രിസഭാ തീരുമാനങ്ങള്‍   20/06/2018

സാമൂഹ്യപെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു. പെന്‍ഷനാവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കുന്നതാണ്. വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷനുകളുടെ ഭരണനിര്‍വഹണവും വിതരണവും ഇപ്പോള്‍ നടത്തുന്നത്. വിവിധതലത്തിലുളള നിയന്ത്രണം പെന്‍ഷന്‍ വിതരണത്തില്‍ ഒരുപാട് അനിശ്ചിതത്വത്തിനും കാലതാമസത്തിനും കാരണമാകുന്നുണ്ട്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   26/12/2017

1. കെ.എ.എസ്. ജനുവരി 1 ന് നിലവില്‍ വരും
സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് 2018 ജനുവരി 1 ന് നിലവില്‍വരും. കെ.എ.എസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കെ.എ.എസ്. രൂപീകരിക്കുന്നതിന്റെ ഭാഗമായി സര്‍വീസ് സംഘടനകളുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാനരൂപം നല്‍കിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നത്. (more…)

കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബറില്‍

കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി സാധ്യമായി. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഒരോ സര്‍വീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതിയായി. വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. (more…)

കണ്ണൂര്‍ എയര്‍പോര്‍ട്ട്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ എട്ടാമത് വാര്‍ഷിക പൊതുയോഗമാണിത്. ഈ ഘട്ടത്തില്‍ വിമാനത്താവളത്തിന് കാര്യമായ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്.

ലാര്‍സണ്‍ ആന്‍റ് ട്രൂബോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം 90 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. റണ്‍വെ ആന്‍റ് സേഫ്ടി ഏരിയയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ജനുവരിയോടുകൂടി പൂര്‍ത്തിയാക്കാനാവും. ഇന്‍റഗ്രേറ്റഡ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം നിര്‍മാണമടക്കമുള്ളവ അന്തിമഘട്ടത്തിലാണ്. അതും അടുത്ത ജനുവരിയോടെ പൂര്‍ത്തിയാവും.

ടെര്‍മിനല്‍ കെട്ടിടനിര്‍മാണവും അനുബന്ധ ജോലികളും 498 കോടി രൂപയ്ക്കാണ് എല്‍ ആന്‍റ് ടി ഏറ്റെടുത്തിട്ടുള്ളത് എന്നത് അറിയാമല്ലോ. (more…)