സാമൂഹ്യ പ്രസക്തിയുള്ള ഒരു ചടങ്ങാണ് അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്നത്. കേരളത്തില്‍ സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേനയുടെ (സിവില്‍ ഡിഫന്‍സ് ഫോഴ്സ്) രൂപീകരണത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് വളരെ ഉചിതമാണ്. പലതരത്തിലുമുള്ള പ്രകൃതി ദുരന്തങ്ങള്‍ ലോകമാകെ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ദുരന്തമുണ്ടായാല്‍ അത് ലഘൂകരിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന്ഗൗ രവതരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ദിനാചരണം.
പ്രകൃതിദത്ത പ്രതിഭാസങ്ങളാല്‍ ഉണ്ടാകുന്ന ജീവഹാനികളെയും നാശനഷ്ടങ്ങളെയും മനുഷ്യനിര്‍മിതമായ അപടകങ്ങളേയുമാണ് നമ്മള് പൊതുവെ ദുരന്തങ്ങള്‍ എന്നു പറയാറുള്ളത്. ശുദ്ധജലക്കുറവ്, കാട്ടുതീ, മലയിടിച്ചില്‍, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം, വെടിക്കെട്ട് അപകടം, മുങ്ങിമരണങ്ങള്‍, റോഡപകടങ്ങള്‍ തുടങ്ങിയവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇവയില്‍ ചില ദുരന്തങ്ങളെ മനസ്സുവെച്ചാല്‍ നമുക്ക് കുറെയൊക്കെ പ്രതിരോധിക്കാം. (more…)