Tag: Kerala Police

മിത്ര 181 – വനിത ഹെല്‍പ് ലൈന്‍ പദ്ധതിയ്ക്ക് തുടക്കമായി

പോലീസ് സേനയിലെ സ്ത്രീകളുടെ പ്രാതിനിധ്യം 50 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 15 ശതമാനമായി വര്‍ധിപ്പിക്കുകയും തുടര്‍ന്ന് ഘട്ടംഘട്ടമായി അന്‍പത് ശതമാനമെന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും. വനിതകള്‍ക്കായി പ്രത്യേക ബറ്റാലിയന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലുളള മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപും കോ- ബാങ്ക് ടവേഴ്‌സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമായിട്ടുപോലും കേരളത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയെ പ്രശ്‌നങ്ങളായി തന്നെ കണ്ടുകൊണ്ട് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പുതന്നെ രൂപീകരിക്കും. ഇതിനുളള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണവും കൂട്ടായ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നും വനിതാവികസന കോര്‍പ്പറേഷന്‍പോലുളള സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ കൈയെടുത്തു പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. (more…)

മൗലികവാദപ്രവണതകള്‍ തടയുന്നതില്‍ ജനമൈത്രി സംവിധാനത്തിന് വലിയ പങ്ക്

മൗലികവാദ പ്രവണതകളും വിധ്വംസക പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ ജനമൈത്രി പദ്ധതി പോലുള്ള കമ്യൂണിറ്റി പോലീസിങ് സംവിധാനങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറേ വര്‍ഷങ്ങളായി കേരളത്തില്‍ മൗലികവാദപ്രവണതകളും സാമുദായിക ധ്രുവീകരണവും വര്‍ധിക്കുന്നുണ്ട്. വര്‍ഗീയവിഭാഗങ്ങളും നിക്ഷിപ്തതാല്പര്യക്കാരും പോലീസിനും സമൂഹത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ച പ്രചാരം ജനങ്ങളിലെത്തിച്ചേരാന്‍ ഇവരെ സഹായിക്കുന്നു. വിധ്വംസക ശക്തികളില്‍ നിന്നും ജനതയെ സംരക്ഷിക്കാന്‍ സാമൂഹികമായ ബോധവത്കരണം ശക്തമാക്കണം. വിധ്വംസക ചിന്തകള്‍ തടയാനുള്ള ശ്രമങ്ങള്‍ക്കൊപ്പം അഴിമതി ചെറുക്കുന്നതിനും എല്ലാവര്‍ക്കും തുല്യപരിഗണന ലഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും വേണം. നീതി ഉറപ്പാക്കാനുള്ള നടപടികളും മതേതരത്വം സംരക്ഷിക്കുന്ന ഇടപെടലുകളും മൗലികവാദ പ്രവണതകളെ ചെറുക്കാനായി ജനമൈത്രി പോലീസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 15/03/2017

1. വനംവകുപ്പില്‍ ഒരു ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്റെയും 12 ജില്ലാ ആസ്ഥാനങ്ങളിലുമായി 12 അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരൂമാനിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും നിയമനം.

2. ലോക ജലദിനമായി ആചരിക്കുന്ന മാര്‍ച്ച് 22ന് സംസ്ഥാനത്തെ സ്കൂള്‍ കോളേജ് അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്നു പ്രതിജ്ഞയെടുക്കണം.

3. പ്രഥമ മന്ത്രിസഭാരൂപീകരണത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ നിര്‍വഹണ ഏജന്‍സിയായി ഭാരത് ഭവനെ ചുമതലപ്പെടുത്തി.

4. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇ.എന്‍.റ്റി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ്-കം-സ്പീച്ച് പത്തോളിജിസ്റ്റിന്റെ ഒരു അധിക തസ്തിക സൃഷ്ടിക്കും. (more…)

ജനമൈത്രി പൊലീസ്

കേരള പോലീസ് 267 സ്റ്റേഷനുകളില് നൈടപ്പാക്കിവരുന്ന ജനമൈത്രി സുരക്ഷാ പദ്ധതി എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമ്മേളനമാണ് ഇവിടെ നടക്കുന്നത്. എല്ലാവരുടെയും അനുവാദത്തോടെ ഈ സമ്മേളനം ഞാന് ഉദ്ഘാടനം ചെയ്യുന്നു. ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിലവില് വന്നതായി സന്തോഷപൂര്വം പ്രഖ്യാപിക്കുന്നു.

ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷന്റെ ശുപാര്ശപ്രകാരം 2008ല് അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സര്ക്കാരാണ് പരീക്ഷണാടിസ്ഥാനത്തില് 20 പോലീസ് സ്റ്റേഷനുകളില് ഈ പദ്ധതി ആരംഭിച്ചത്. തുടര്ന്ന് പല ഘട്ടങ്ങളിലായി 267 പോലീസ് സ്റ്റേഷനുകളില് ഈ പദ്ധതി വ്യാപിപ്പിച്ചു. ഇക്കാലയളവിനുള്ളില് കേരള പോലീസിന്റെ അഭിമാനപദ്ധതികളിലൊന്നായി രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റാന് ജനമൈത്രീ പദ്ധതിക്കായിട്ടുണ്ട്. അതിനുപിന്നില് പ്രവര്ത്തിച്ച പോലീസ് സേനയിലെ മുഴുവന് ഉദ്യോഗസ്ഥരെയും ഈ അവസരത്തില് അഭിനന്ദനമറിയിക്കുകയാണ്. (more…)

ജനമൈത്രി സുരക്ഷാ പദ്ധതിക്ക് തുടക്കമായി

തെറ്റായ പ്രവണതകള്‍ തുടച്ചുനീക്കി പുതിയ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ പോലീസ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളോടല്ല, ജനങ്ങളോടാകണം പോലീസിന്റെ മൈത്രി. കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീറ്റിനുപോകുന്ന പോലീസുകാര്‍ മാത്രമല്ല, എല്ലാതലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജനമൈത്രീ സംസ്‌കാരം ഉള്‍ക്കൊള്ളണം. ഇതിനായി അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരണം. (more…)

പോലീസ് പൂര്‍ണമായും ജനസൗഹൃദമാകണം

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിലും ജന സൗഹൃദ പോലീസ് സേവനം സാര്‍വത്രികമാക്കുന്നതിലും പോലീസ് സേന കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് സേനയില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതികരംഗത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ ഉപയോഗപ്പെടുത്തി സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പോലീസിനെ കായികമായി നവീകരിക്കാനും സര്‍ക്കാര്‍ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും. പോലീസ് പൂര്‍ണമായും ജന സൗഹൃദ ശൈലിയിലേക്ക് മാറണം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 11/01/2017

1. തൃശ്ശൂര്‍ പാമ്പാടി നെഹ്രുകോളേജ് വിദ്യാർത്ഥിയായിരിക്കെ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. ആഭ്യന്തരവകുപ്പില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർമാരുടെ 400 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.

3. കേരള പിറവിക്കുശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭയുടെ 60-ാം വാർഷികം ആഘോഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കാന്‍ വ്യവസായ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ കണ്‍വീനറായി ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, അഡ്വ. മാത്യു റ്റി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവർ സമിതി അംഗങ്ങളാണ്. (more…)

ശബരിമലയിൽ എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും

മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. മകരവിളക്ക് മഹോത്സവ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

തീര്‍ത്ഥാടകര്‍ക്ക് അരവണ, അപ്പം തുടങ്ങിയ പ്രസാദങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കണമെന്നും സന്നിധാനത്തും ക്യൂ കോംപ്ലക്‌സിലും ഉള്‍പ്പെടെ തീര്‍ത്ഥാടകരുടെ തിരക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 04/01/2017

1. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിസ്ഥിതി വകുപ്പുമായി പര്യാലോചന ഉറപ്പുവരുത്താന്‍ കാര്യനിര്‍വ്വഹണച്ചട്ടങ്ങളില്‍ ഭേദഗതിവരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

2. 2016-17 വര്‍ഷത്തെ ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെസ്സ് സബ്സിഡിയായി 75 ലക്ഷം രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 1 കോടി രൂപയ്ക്ക് പുറമേയാണിത്.

3. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍, സാനിറ്റേഷന്‍ ജീവനക്കാര്‍, എന്നിവരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. (more…)

45th Annual Police Science Congress

It is a matter of great pride and happiness that Kerala Police is co-hosting the 45th All India Police Science Congress along with Bureau of Police Research and Development. Being the Chief Minister of Kerala and the Minister for Home Affairs, I express my sincere gratitude to BPR&D and Ministry of Home Affairs, Govt. of India for having granted us this opportunity to host this prestigious event.

I am proud of the fact that Kerala Police is one of the finest Police Forces in India and this year also it is selected as the Best Police Force in India by ‘India Today’. I am happy to recollect that some of the recent high profile crime cases of Kerala have been solved by (more…)