Tag: Kerala SCs & STs

മന്ത്രിസഭാ തീരുമാനങ്ങള്‍   27/03/2018

1. വന്യജീവി ആക്രമണം: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു
വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരിക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുളള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാല്‍ കുടുംബത്തിനുളള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   06/12/2017

1. മദ്യം ഉപയോഗിക്കാനുളള പ്രായപരിധി ഉയര്‍ത്തുന്നു
മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസ്സായി ഉയര്‍ത്താന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

2. വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുന്നു
പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുന്നതിന് ഏതു വ്യക്തിയെയും വിളിച്ചു വരുത്താന്‍ വനിതാ കമ്മീഷന് അധികാരം നല്‍കുന്ന രീതിയില്‍ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുളള കേരള വനിതാ കമ്മീഷന്‍ നിയമപ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനുമുളള അധികാരം മാത്രമേ കമ്മീഷനുളളൂ. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   29/11/2017

1.സാങ്കേതികസര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി അനുസരിച്ച് സെനറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളും ഉണ്ടാകും. സെനറ്റിലെ ആറ് വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിയുമായിരിക്കും.

ഓര്‍ഡിനന്‍സ് നിയമമാകുമ്പോള്‍ മറ്റ് സര്‍വകലാശാലകളിലെപോലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി, പ്ലാനിംഗ് കമ്മിറ്റി, വിദ്യാര്‍ത്ഥി കൗണ്‍സില്‍ എന്നിവ രൂപീകൃതമാകും. നിലവിലുളള നിര്‍വാഹക സമിതിക്കു പകരം ഇനി സിന്‍ഡിക്കേറ്റായിരിക്കും. സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധിക്ക് പ്രാതിനിധ്യമുണ്ടാകും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   22/11/2017

1. കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 83 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

2. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ കൈവശമുളള മൂന്ന് ഏക്കര്‍ ഭൂമി സൗജന്യനിരക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിന് (ഐഐഎംകെ) പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഐഐഎംകെക്ക് സാറ്റലൈറ്റ് ക്യാമ്പസ് സജ്ജമാക്കുന്നതിനാണ് സ്ഥലം നല്‍കുന്നത്.

3. തീരദേശസേന പൊലീസ് അഡീഷണല്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫീസിലേക്ക് ആറ് സ്ഥിരം തസ്തികകളും ഒരു കാഷ്വല്‍ സ്വീപ്പര്‍ തസ്തികയും അനുവദിക്കാന്‍ തീരുമാനിച്ചു.

4. എയര്‍ എന്‍ക്ലേവ് നിര്‍മ്മിക്കുന്നതിന് കോസ്റ്റ് ഗാര്‍ഡിന് അങ്കമാലി വില്ലേജില്‍ 29 ആര്‍ ഭൂമി കമ്പോള വില ഈടാക്കി നല്‍കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  13/09/2017

1. കരുണ എസ്റ്റേറ്റ്: തീരുമാനം റദ്ദാക്കി
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ പോബ്സ് എസ്റ്റേറ്റിന്‍റെ കൈവശമുളള 800 ഏക്കര്‍ വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവസാനകാലത്ത് ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യു.ഡി. എഫ് സര്‍ക്കാരിന്‍റെ അവസാനകാലത്ത് 2016 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാതീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി. തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയത്. ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അന്നത്തെ തീരുമാനം റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. (more…)

പട്ടികജാതി-പട്ടികവര്‍ഗ്ഗ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജാഗ്രത കാണിക്കും

പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഗൗരവമായി പരിഗണിച്ച് പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സാമൂഹിക സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മേഖലയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ 1 വര്‍ഷത്തിനുളളില്‍ സര്‍ക്കാര്‍ കുറെ നല്ല കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അത് എത്രത്തോളം ഫലപ്രദമാക്കാനാവുമെന്ന് മനസ്സിലാക്കാനാണ് യോഗം ചേര്‍ന്നത്. ലൈഫ് പദ്ധതി വരുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ നിലവിലുളള ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് ചില തടസ്സങ്ങള്‍ വരും എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. (more…)