Tag: KSRTC

മന്ത്രിസഭാ തീരുമാനങ്ങള്‍   11/04/2018

1. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ്
അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണമേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   21/03/2018

  • അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രമുഖ സാഹിത്യകാരന്‍മാരുടെയും കലാകാരന്‍മാരുടെയും വിധവകള്‍ക്കും ആശ്രിതര്‍ക്കും സഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ധനസഹായം അനുവദിച്ചത്.
  • (more…)

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ വിതരണത്തിന്‍റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. എത്രയും വേഗത്തില്‍ തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍ തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ നിങ്ങള്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ കണ്ണീരൊപ്പാനും, കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്‍കി രക്ഷിക്കാനും സഹകരണമേഖലയുടെ സാമൂഹിക പ്രതിബദ്ധമായ ഇടപെടലിലൂടെ സാധിക്കുകയാണ്. (more…)

വാഹന പണിമുടക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു

നാളെ നടക്കാനിരിക്കുന്ന വാഹന പണിമുടക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.എസ്.ആര്‍.ടി.സി യിലെ വിവിധ തൊഴിലാളി യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അഭ്യര്‍ത്ഥന നടത്തിയത്.

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, മാനേജിംഗ് ഡയറക്ടര്‍ എ.ഹേമചന്ദ്രന്‍ എന്നിവരും വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായ വൈക്കം വിശ്വന്‍, ടി ദിലീപ് കുമാര്‍ (കെ.എസ്.ആര്‍.ടി.ഇ.എ), ആര്‍ ശശീധരന്‍, സി. ജയചന്ദ്രന്‍ (ടി.ഡി.എഫ്), എസ്. സുനില്‍കുമാര്‍, എം.ജി. രാഹുല്‍ (എ.ഐ.ടി.യു.സി) തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കെ.എസ്.ആര്‍.ടി.സി: യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്തുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സുശീല്‍ഖന്ന കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കോര്‍പ്പറേഷനിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കെ.എസ്.ആര്‍.ടി.സിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായി തിരിക്കണമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ഓരോ മേഖലയ്ക്കും ഓരോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉണ്ടാവും. മൂന്നു മേഖലകളുടേയും പ്രവര്‍ത്തനം ഹെഡ് ഓഫീസില്‍ നിന്ന് ഏകോപിപ്പിക്കും. ഹെഡ് ഓഫീസില്‍ ഐ.ടി, ഫിനാന്‍സ്, ടെക്‌നിക്കല്‍ എന്നിവയ്ക്ക് പ്രത്യേകം ജനറല്‍ മാനേജര്‍ ഉണ്ടാകും. ഓഡിറ്റ് സമയബന്ധിതമായി നടത്തുന്നതിന് ഹെഡ് ഓഫീസില്‍ തന്നെ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കണമെന്ന് ശുപാര്‍ശയുണ്ട്. ബസ് ബോഡി നിര്‍മ്മിക്കാന്‍ 325 മുതല്‍ 385 വരെ മനുഷ്യാദ്ധ്വാന ദിവസങ്ങളാണ് ഇപ്പോള്‍ (more…)