ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ‘വിമുക്തി’
മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിമുക്തി (കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്) എന്ന പേരില്‍ ഒരു പുതിയ പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്‍ഡ് പോലീസ് കേഡറ്റ്, സ്കൂള്‍-കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, നാഷണല്‍ സര്‍വീ.സ് സ്കീം, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി- യുവജന- മഹിളാ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ലഹരിമുക്ത കേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങളേയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. (more…)