Tag: life mission

സമഗ്ര പാര്‍പ്പിട പദ്ധതി: കുറഞ്ഞ ചെലവില്‍ വീടുകള്‍

സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും പാര്‍പ്പിടം നല്‍കുന്ന സമഗ്ര പാര്‍പ്പിട പദ്ധതി (ലൈഫ് മിഷന്‍) വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞ ചെലവില്‍ വാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തത്പരരായ സന്നദ്ധപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സഹകരണം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുരുങ്ങിയ വിലയില്‍ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കാന്‍ സന്നദ്ധരായവരുടെയും സഹായം തേടും. ലൈഫ് മിഷന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ധനസമാഹരണം നടത്തുന്നതിനായി രണ്ട് ഹെഡ് ഓഫ് അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. പതിമൂന്നാം പദ്ധതി രൂപീകരണത്തിനായി നീക്കി വച്ച തുകയില്‍ നിന്നും മൂന്നുകോടിരൂപ ലൈഫ് മിഷന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കും. പദ്ധതി പ്രവര്‍ത്തനത്തിന് അധികമായി ആവശ്യമായ 16,520 കോടി രൂപ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയായി സ്വീകരിക്കും. (more…)

സ്നേഹവീട് താക്കോല്‍ ദാനം

തലചായ്ക്കാനൊരിടം എന്നത് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്. ജീവിത പ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുന്ന ഒരു കുടുംബത്തിന് സാന്ത്വനമായി വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തിറങ്ങുന്ന അപൂര്‍വ്വതയാണ് ഇവിടെ നമുക്ക് കാണാനാവുക. നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയ ‘സ്നേഹവീട്ടി’ല്‍ ഇനി ആയിഷയ്ക്കും മൂന്നു മക്കള്‍ക്കും ധൈര്യപൂര്‍വ്വം തലചായ്ക്കാം.

സ്വന്തമായി വീടില്ലാത്തതിനാല്‍ പ്രതിമാസം വലിയ തുക വാടക നല്‍കിക്കൊണ്ട് ഒരു മകളും രണ്ട് ആണ്‍ മക്കളുമായി ജീവിക്കുന്ന നിര്‍ധനയും വിധവയുമായ വീട്ടമ്മയാണ് ആഷിയ. അതില്‍ത്തന്നെ ഒരു മകളും മകനും ജډനാ ശാരീരിക-മാനസിക വെല്ലുവിളികള്‍ (more…)

സമ്പൂര്‍ണ ഭവന നിര്‍മാണ ദൗത്യം

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച ബാധിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍ എന്നീ ഗണത്തില്‍പ്പെട്ട ഭവനരഹിതരായവര്‍ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി (ലൈഫ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചു നല്‍കുന്നതാണു ലൈഫ് പദ്ധതി. ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്കും പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താത്കാലിക ഭവനമുള്ളവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന സര്‍വേ നടത്തി വാര്‍ഡ് അടിസ്ഥാനത്തില്‍ തരംതിരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. (more…)