Tag: LPG

എല്‍പിജി ടെര്‍മിനല്‍: നാട്ടുകാര്‍ സഹകരിക്കണം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എറണാകുളം പുതുവൈപ്പിനില്‍ സ്ഥാപിക്കുന്ന പാചകവാതക സംഭരണ ടെര്‍മിനലിനെതിരായ സമരത്തില്‍ നിന്ന് പൊതുതാത്പര്യം മുന്‍നിര്‍ത്തി ദേശവാസികള്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. അതേസമയം, സുരക്ഷിതത്വം സംബന്ധിച്ച് നാട്ടുകാര്‍ക്കുള്ള ആശങ്ക പൂര്‍ണ്ണമായും പരിഹരിക്കാനുളള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐഒസിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഐഒസിയുടെ സജ്ജീകരണങ്ങള്‍ സുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമാണോയെന്ന് വിലയിരുത്താന്‍ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.

സ്‌റ്റോറേജ് ടെര്‍മിനല്‍ കേരളത്തിന് അത്യാവശ്യമായ പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുമായി ഐഒസി ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കാമെന്ന് ഗ്രീന്‍ ട്രിബ്യൂണലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാവിധത്തിലുള്ള സുരക്ഷാനടപടികളും ഐഒസി സ്വീകരിക്കണം. ഐഒസി പൊതുസ്ഥാപനമാണെന്നും സ്വകാര്യ സംരംഭങ്ങളെപ്പോലെ അതിനെ കണക്കാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണം

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മുതല്‍ ആറ് തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. ഏകദേശം അറുപത് ശതമാനത്തോളം വര്‍ദ്ധനവാണ് ഇക്കാലയളവില്‍ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ ഉണ്ടായത്. പാചകവാതക സിലിണ്ടറിന് 86 രൂപയാണ് ഇക്കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് ഇത്രയധികം വില വര്‍ദ്ധനവുണ്ടാകുന്നത്. സാധാരണക്കാരുടെ കുടുംബ ബജറ്റില്‍ ഗണ്യമായ ഒരു പങ്കാണ് പാചകവാതകത്തിന് വേണ്ടിയുള്ള ചെലവ്. അതുകൊണ്ടുതന്നെ, ഈ വിലവര്‍ദ്ധനവ് സാധാരണക്കാരുടെ ജീവിതത്തെ അതിരൂക്ഷമായി ബാധിക്കും. ഇതു പരിഗണിച്ച് ഉടന്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. (more…)