Tag: natural disasters

ദുരന്തമുഖതെത്തി മുഖ്യമന്ത്രി

നമ്മുടെ ജീവിതാനുഭവത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞത്ത് പറഞ്ഞു. ദുരന്തമുഖത്തെത്തിയ മുഖ്യമന്ത്രി കടലില്‍ പോയവരെ കാത്തിരിക്കുന്ന ഉറ്റവരുടെ അരികിലെത്തി അവരുടെ ദു:ഖത്തിലും ഉത്കണ്ഠയിലും സര്‍ക്കാരും പങ്കുചേരുന്നതായി അറിയിച്ചു.

സര്‍ക്കാരിന്റെ എല്ലാ എജന്‍സികളും വിവിധ സേനാവിഭാഗങ്ങളും സംയുക്തമായി ഒരേ മനസോടെയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അങ്ങേയറ്റം ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. രാവിലെ നടന്ന ഉന്നതതല യോഗത്തിലും എല്ലാവരും ഇക്കാര്യം അറിയിക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മത്സ്യതൊഴിലാളികളും സജീവമാണ്. (more…)

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നൽകി

തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാരോട് സംസാരിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. (more…)

അന്താരാഷ്ട്ര ദുരന്തനിവാരണ ലഘൂകരണ ദിനം

സാമൂഹ്യ പ്രസക്തിയുള്ള ഒരു ചടങ്ങാണ് അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്നത്. കേരളത്തില്‍ സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേനയുടെ (സിവില്‍ ഡിഫന്‍സ് ഫോഴ്സ്) രൂപീകരണത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് വളരെ ഉചിതമാണ്. പലതരത്തിലുമുള്ള പ്രകൃതി ദുരന്തങ്ങള്‍ ലോകമാകെ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ദുരന്തമുണ്ടായാല്‍ അത് ലഘൂകരിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന്ഗൗ രവതരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ദിനാചരണം.

പ്രകൃതിദത്ത പ്രതിഭാസങ്ങളാല്‍ ഉണ്ടാകുന്ന ജീവഹാനികളെയും നാശനഷ്ടങ്ങളെയും മനുഷ്യനിര്‍മിതമായ അപടകങ്ങളേയുമാണ് നമ്മള്‍ പൊതുവെ ദുരന്തങ്ങള്‍ എന്നു പറയാറുള്ളത്. ശുദ്ധജലക്കുറവ്, കാട്ടുതീ, മലയിടിച്ചില്‍, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം, വെടിക്കെട്ട് അപകടം, മുങ്ങിമരണങ്ങള്‍, റോഡപകടങ്ങള്‍ തുടങ്ങിയവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇവയില്‍ ചില ദുരന്തങ്ങളെ മനസ്സുവെച്ചാല്‍ നമുക്ക് കുറെയൊക്കെ പ്രതിരോധിക്കാം. (more…)

പദ്ധതികള്‍ക്കൊപ്പം ദുരന്ത ലഘൂകരണ സൗകര്യം ഉറപ്പാക്കണം

ഏതു പദ്ധതി നടപ്പാക്കുമ്പോഴും ദുരന്ത ലഘൂകരണത്തിനുള്ള സൗകര്യം കൂടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘ദുരന്തനിവാരണ നിയമവും പ്രാദേശിക പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ സാമാജികര്‍ക്കായുള്ള ശില്‍പശാല നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണ്ടുവിചാരമില്ലാത്ത പ്രകൃതികൈയേറ്റം അവസാനിപ്പിക്കണം. പ്രകൃതിയുടെ അവിഭാജ്യഘടകമാണ് മനുഷ്യര്‍ എന്ന തിരിച്ചറിവുണ്ടായാലേ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനാകൂ. വരള്‍ച്ച, കാട്ടുതീ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ഈ തിരിച്ചറിവില്ലാത്തതിനാലാണ് സംഭവിക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ തീവ്രമാകുന്നതില്‍ കാലാവസ്ഥാ വ്യതിയാനവും പങ്കുവഹിക്കുന്നുണ്ട്. വരള്‍ച്ച പ്രതിരോധിക്കാന്‍ കിണറുകള്‍ വൃത്തിയാക്കുകയും മഴക്കുഴികള്‍ നിര്‍ബന്ധമായി ഒരുക്കുകയും വേണം. മരംവെച്ചുപിടിപ്പിക്കുന്നത് സംസ്‌കാരമായി വളരണം. (more…)