Tag: Onam 2017

ഓണം വാരാഘോഷത്തിന്റെ സമാപനഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഇക്കൊല്ലത്തെ ഓണം എല്ലാവരും സ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടെയും ആഘോഷിച്ചു എന്നത് ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്തും മതേതരമായ ഒരു ജനകീയോല്‍സവമാണ് ഓണം. ജാതി-മത-പ്രദേശ ഭേദമില്ലാതെ എല്ലാരും ഒരുമിച്ചു ആഘോഷിക്കുന്ന ഉല്‍സവമാണ് ഓണം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണ് ഓണം. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചുമാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. അദ്ധ്വാനത്തിന്റെയും വിളവെടുപ്പിന്റെയും ആഘോഷമായ ഓണം നമ്മുടെ കാര്‍ഷികസംസ്കൃതിയേയും പ്രകൃതിയേയും വീണ്ടെടുക്കുന്നതിനുള്ള പ്രചോദനമാകണം. (more…)

ഓണാഘോഷം ഉദ്ഘാടനം 2017

സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും സമത്വബോധം സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന സങ്കല്‍പമാണ് ഓണാഘോഷങ്ങള്‍ക്കു പിന്നിലുള്ളത്. പണ്ടെന്നോ, എല്ലാ അര്‍ത്ഥത്തിലും നല്ലത് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള ഒരു കാലമുണ്ടായിരുന്നുവെന്ന് ഓണസങ്കല്‍പം നമുക്കു പറഞ്ഞുതരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെന്ന് ചിന്തിച്ചാല്‍ ഭാവിയില്‍ അങ്ങനെയൊന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന ചിന്തയ്ക്ക് കരുത്തുലഭിക്കും. ആ അര്‍ത്ഥത്തിലാണ് ഓണത്തിന്‍റെ ഐതീഹ്യം പ്രസക്തമാവുന്നത്.

മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു കാലമുണ്ടാകണം എന്ന് ജനങ്ങളാകെ ചിന്തിക്കുന്നതു കൊണ്ടാണ് ഓണം എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് ഒരു ഉത്സവമായി കൊണ്ടാടുന്നത്. ജാതി, മത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായി ഒരുമയോടെ ദേശീയോത്സവമായി ആഘോഷിക്കുന്നത്.

ആഘോഷങ്ങള്‍ നമുക്ക് പണ്ടേ പ്രിയപ്പെട്ടവയാണ്. ഏതൊക്കെ വിഷമങ്ങള്‍ക്കു നടുവിലാണെങ്കില്‍ പോലും ആഘോഷങ്ങളോടുള്ള പ്രതിപത്തി നാം കഴിവതും വിടാതെ സൂക്ഷിക്കാറുണ്ട്. (more…)

ഓണസമൃദ്ധി- നാടന്‍ പഴം പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം

വിപണിയില്‍ ഇടപെട്ട് വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണ എല്ലാവര്‍ക്കും ഓണം സമൃദ്ധമായി ആഘോഷിക്കാം. നാട്ടിലെവിടെയും ന്യായവില ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി, സഹകരണ, പൊതു വിതരണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഓണസമൃദ്ധി- നാടന്‍ പഴം പച്ചക്കറി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആഘോഷത്തിന്റെ കാലമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ദു:ഖകരമാണ്. മനുഷ്യര്‍ സ്വയം ദൈവമാണ് എന്നു പറഞ്ഞ് ജനങ്ങളുടെ സൈ്വര്യം കെടുത്തുന്നു. ആള്‍ദൈവത്തിന്റെ പേരില്‍ രാജ്യം കത്തുന്നു. എന്നാല്‍ നമ്മുടെ നാട്ടിലെ അവസ്ഥ അതല്ല. ഇവിടെ സൈ്വര്യവും സാമാധാനവുമുണ്ട്. (more…)

ഗ്രാമീണ വ്യാപാരമേളകള്‍ വന്‍കിട ചൂഷകര്‍ക്കെതിരായ പ്രതിരോധമാകണം

വന്‍കിട ചൂഷകര്‍ക്കെതിരായ പ്രതിരോധമായി വേണം ഗ്രാമീണ വ്യാപാര മേളകളെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘നെയ്യാര്‍മേള 2017’ നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണമേളകളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുകിട തൊഴില്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ സ്വന്തം നാട്ടില്‍ തന്നെ വില്‍ക്കാനും സ്വാശ്രയത്വ സങ്കല്‍പത്തെ ഉയര്‍ത്തിക്കാട്ടാനും സഹായിക്കും. ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന വിധം ആഗോള ഭീമന്‍മാരെ ക്ഷണിക്കുകയാണ് രാജ്യം ഭരിക്കുന്നവര്‍. പൊതുവിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.നാട്ടുകാരുടെ ഐക്യബോധം ഊട്ടിയുറപ്പിക്കാന്‍ സഹായകമാകുന്ന ഗ്രാമീണ മേളകള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  16/08/2017

മുരുകന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെട്ട തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഈ തുക ബാങ്കില്‍ നിക്ഷേപിക്കുകയും പലിശ മുരുകന്റെ ഭാര്യ മുരുകമ്മയ്ക്ക് നല്‍കുകയും ചെയ്യും. മുരുകന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ഇന്ന് കാലത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി ചോദിച്ചു മനസ്സിലാക്കി. 25 വര്‍ഷമായി കൊല്ലത്ത് കറവക്കാരനായി ജോലി ചെയ്യുകയായിരുന്നു മുരുകന്‍. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അവര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, തിരുനല്‍വേലി തിസൈന്‍ വില്ലൈ ടൗണ്‍ പഞ്ചായത്ത് കൗണ്‍സിലര്‍ മാരിമുത്തു എന്നിവരോടൊപ്പമാണ് മുരുകന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുരുകന്റെ രണ്ടു മക്കളും കൂടെയുണ്ടായിരുന്നു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍  09/08/2017

ബോണസ് 4000 രൂപ, ഉത്സവബത്ത 2,750 രൂപ, പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ

സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ബോണസ് ലഭിക്കുന്നതിനുളള ശമ്പളപരിധി പുതുക്കിയ സ്കെയിലില്‍ 22,000 രൂപയില്‍ നിന്ന് 24,000 രൂപയായും പഴയ സ്കെയിലില്‍ 21,000 രൂപയില്‍നിന്ന് 23,000 രൂപയായും വര്‍ദ്ധിപ്പിക്കും. ബോണസ് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 3,500 രൂപയില്‍നിന്നും 4,000 രൂപയായി ഉയര്‍ത്തി. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് നല്‍കുന്ന ഉത്സവബത്ത 2400 രൂപയില്‍നിന്ന് 2,750 രൂപയായി ഉയര്‍ത്തി. എല്ലാവിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നല്‍കും.

1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചിരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 100 രൂപ അധികം നല്‍കും. എക്സ്ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ ഉത്സവബത്ത നല്‍കും. ഇതുവരെ ഈ വിഭാഗത്തിലുളളവര്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല. (more…)

ഓണം-ബക്രീദ് ഖാദി മേള സംസ്ഥാനതല ഉദ്ഘാടനം

പരമ്പരാഗത വ്യവസായ മേഖലയോടും ഖാദിത്തൊഴിലാളികളോടും പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ പറഞ്ഞു. ഓണം ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഖാദിക്കും ഖാദിപ്രസ്ഥാനത്തിനും വലിയ ഇടമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഖാദിയുടെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കാനാണ് ഖാദി വ്യവസായ കമ്മീഷനും ഖാദി ബോര്‍ഡും രൂപീകരിക്കപ്പെട്ടത്. സംസ്ഥാനത്ത് പതിമൂവായിരത്തോളം തൊഴിലാളികള്‍ ഖാദി മേഖലയിലും പതിനായിരത്തിലധികം പേര്‍ ഗ്രാമവ്യവസായമേഖലയിലും തൊഴിലെടുക്കുന്നുണ്ട്. ഇത്രയധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന ഖാദിവ്യവസായത്തിന് ഉത്സവകാല വിപണനമേളകള്‍ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ മന്ത്രിമാര്‍ തൈനട്ടു, ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത പച്ചക്കറിയാല്‍ വിഭവങ്ങളൊരുക്കാന്‍ സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനകീയമായി കൃഷി പ്രോത്‌സാഹിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.

ജനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടേറിയറ്റ് വളപ്പില്‍ തന്നെ ജീവനക്കാരുടെ സഹകരണത്തോടെ പച്ചക്കറി കൃഷിക്കാണ് ഉദ്ഘാടനത്തോടെ തുടക്കമായത്.

മുഖ്യമന്ത്രിക്ക് പുറമേ, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, തോമസ് ചാണ്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, ജെ. മെഴ്‌സിക്കുട്ടി അമ്മ, കെ.കെ. ശൈലജ ടീച്ചര്‍, എ.സി. മൊയ്തീന്‍, കെ. രാജു, ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, ജി. സുധാകരന്‍, പി. തിലോത്തമന്‍ എന്നിവര്‍ തൈ നട്ടു. ദര്‍ബാര്‍ ഹാളിന് സമീപമാണ് കൃഷിക്കായി സ്ഥലമൊരുക്കിയത്. (more…)