Tag: Onathinu Orumuram Pachakari

മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വളപ്പില്‍ പച്ചക്കറിത്തൈ നട്ടു

ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പച്ചക്കറിത്തൈ നട്ടു. സെക്രട്ടേറിയറ്റിനുമുന്നിലെ തോട്ടത്തില്‍ പ്രത്യേകം തയാറാക്കിയ ചെടിച്ചട്ടികളിലാണ് വിവിധ പച്ചക്കറിത്തൈകള്‍ മന്ത്രിമാര്‍ നട്ടത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, പി. തിലോത്തമന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജെ. മെഴ്‌സിക്കുട്ടി അമ്മ, ടി.പി. രാമകൃഷ്ണന്‍, കെ. രാജു തുടങ്ങിയവര്‍ തൈനട്ടു. (more…)

ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ കൃഷി വകുപ്പും വിവിധ സര്‍വീസ് സംഘടനകളും സംയുക്തമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റില്‍ അഞ്ഞൂറ് ഗ്രോ ബാഗുകളും സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടില്‍ 1100 ഗ്രോബാഗുകളുമടക്കം 1600 ഗ്രോബാഗുകളിലാണ് കൃഷി ആരംഭിച്ചത്. ജീവനക്കാര്‍ തന്നെ പരിപാലനവും ഏറ്റെടുത്തതിനാല്‍ കൃഷി വന്‍ വിജയമായി.

ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ കൂട്ടായ്മയോടെ പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. ജൈവരീതിയില്‍ നടത്തിയ കൃഷിയില്‍ വിളവെടുക്കുന്ന പച്ചക്കറി ജീവനക്കാര്‍ക്കുതന്നെ ന്യായവിലയ്ക്കു നല്‍കും. (more…)