ഓണത്തിന് ഒരു മുറം പച്ചക്കറി പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. (more…)
Tag: Organic Farming
‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ മന്ത്രിമാര്‍ തൈനട്ടു, ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത പച്ചക്കറിയാല്‍ വിഭവങ്ങളൊരുക്കാന്‍ സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനകീയമായി കൃഷി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.
ജനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടേറിയറ്റ് വളപ്പില്‍ തന്നെ ജീവനക്കാരുടെ സഹകരണത്തോടെ പച്ചക്കറി കൃഷിക്കാണ് ഉദ്ഘാടനത്തോടെ തുടക്കമായത്.
മുഖ്യമന്ത്രിക്ക് പുറമേ, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്, ഇ. ചന്ദ്രശേഖരന്, മാത്യു ടി. തോമസ്, തോമസ് ചാണ്ടി, രാമചന്ദ്രന് കടന്നപ്പള്ളി, ഡോ. കെ.ടി. ജലീല്‍, കടകംപള്ളി സുരേന്ദ്രന്, എം.എം. മണി, ജെ. മെഴ്സിക്കുട്ടി അമ്മ, കെ.കെ. ശൈലജ ടീച്ചര്‍, എ.സി. മൊയ്തീന്, കെ. രാജു, ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണന്, പ്രൊഫ. സി. രവീന്ദ്രനാഥ്, ജി. സുധാകരന്, പി. തിലോത്തമന് എന്നിവര്‍ തൈ നട്ടു. ദര്‍ബാര്‍ ഹാളിന് സമീപമാണ് കൃഷിക്കായി സ്ഥലമൊരുക്കിയത്. (more…)
വിഷുക്കണി 2017
നമ്മുടെ നാട്ടിലെ ഹരിത പാരമ്പര്യത്തിന്റെ സവിശേഷ കാഴ്ചയായി മലയാളികള്‍ കൊണ്ടാടുന്ന ഉത്സവാഘോഷമാണ് വിഷു. വിളസമൃദ്ധിയുടെ ഒരു ആഘോഷം കൂടിയാണിത്. പുഞ്ചനെല്ലിന്റെ സമൃദ്ധി, കാഞ്ഞു വളരുന്ന വിളകളുടെ സമൃദ്ധി, മൊട്ടിട്ടു നില്ക്കുന്ന പൂക്കളുടെ സമൃദ്ധി അങ്ങനെ എന്തുകൊണ്ടും നവാനുഭൂതി പകരുന്ന ഒന്നുതന്നെയാണല്ലോ വിഷുകാലം. ഈ സമയത്തുതന്നെ വിഷരഹിത നാടന്‍ പച്ചക്കറി വിപണികളുടെ ഉദ്ഘാടനം നടത്തുന്നത് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടേ.
നമ്മുടെ നാട്ടിലെ ഹരിത പാരമ്പര്യത്തിന്റെ സവിശേഷ കാഴ്ചയായി മലയാളികള്‍ കൊണ്ടാടുന്ന ഉത്സവാഘോഷമാണ് വിഷു. വിളസമൃദ്ധിയുടെ ഒരു ആഘോഷം കൂടിയാണിത്. പുഞ്ചനെല്ലിന്റെ സമൃദ്ധി, കാഞ്ഞു വളരുന്ന വിളകളുടെ സമൃദ്ധി, മൊട്ടിട്ടു നില്ക്കുന്ന പൂക്കളുടെ സമൃദ്ധി അങ്ങനെ എന്തുകൊണ്ടും നവാനുഭൂതി പകരുന്ന ഒന്നുതന്നെയാണല്ലോ വിഷുകാലം. ഈ സമയത്തുതന്നെ വിഷരഹിത നാടന്‍ പച്ചക്കറി വിപണികളുടെ ഉദ്ഘാടനം നടത്തുന്നത് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടേ. (more…)
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രധാന്യത്തോടെ കാണും
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രധാന്യത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൃഷിവ്യാപിപ്പിക്കാനും വിഷമുക്ത പച്ചക്കറികള്‍ ജനങ്ങളിലെത്തിക്കാനും ശക്തമായ നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കര്‍ഷക കൂട്ടായ്മ എന്നിവയുടെ സംയുക്തസംരംഭമായി ‘വിഷുക്കണി-2017’ എന്ന പേരില്‍ നാടന്‍ പഴം-പച്ചക്കറി വിപണന ശൃംഖലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികരംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷികമേഖലയുടെ വളര്‍ച്ച കുറച്ചുകാലമായി താഴോട്ടാണെന്ന അവസ്ഥ ഗൗരവമായി പരിഗണിക്കണം. കാര്ഷികവികസനമില്ലാതെ വികസനം പൂര്‍ണമാകില്ല. പുതിയ ആളുകള്‍ മേഖലയിലേക്ക് കടന്നുവരാനും ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ആദായം ലഭിക്കാനുമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. (more…)
ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം
നാടാകെ ഒന്നിച്ചുനീങ്ങിയാല്‍ ജൈവ പച്ചക്കറിയും പഴങ്ങളും കയറ്റുമതി ചെയ്യാന്‍ കേരളത്തിനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് തന്നെ അരിയുത്പാദനം വര്‍ധിപ്പിക്കാനുള്ള ക്രമീകരണം സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ജൈവബ്രാന്റായ ‘കേരള ഓര്‍ഗാനിക്കി’ന്റെ ലോഗോ പ്രകാശനവും ജൈവകൃഷി അവാര്‍ഡ്ദാനവും നിയമസഭാ മെമ്പേഴ്സ് ലോഞ്ചില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മാരക വിഷാംശം തിരിച്ചറിഞ്ഞാണ് പലരും ജൈവകൃഷിയിലേക്ക് തിരിഞ്ഞത്. ഇക്കാര്യത്തില്‍ മാരാരിക്കുളം പോലുള്ള മോഡലുകള്‍ ആദ്യമേയുണ്ടായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ നാടാകെ ഇത് ഏറ്റെടുത്തു. സര്‍ക്കാര്‍ നല്ലരീതിയില്‍ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനപ്പുറം, കയറ്റുമതിക്ക് കഴിയുമെന്നത് സ്വപ്നമല്ല, യാഥാര്‍ഥ്യമാക്കാനാവും. (more…)
ഹരിതകേരളം മിഷന്: ജനപങ്കാളിത്തം ഉറപ്പാക്കണം
ഹരിതകേരളം മിഷന് സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായി ഡിസംബര്‍ എട്ട് മാറണം. കേരളം ഹരിതവും, ശുചിത്വ പൂര്‍ണ്ണവും, കൃഷിയില്‍ സ്വയം പര്യാപ്തവുമാകുക എന്നതാണ് മിഷന്റെ ലക്ഷ്യം. ഹരിതകേരളം മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ട് 14 ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)
തദ്ദേശവിളകള് ഉത്പാദിപ്പിക്കുന്നതില്‍ സംസ്ഥാനം മുന്‍ഗണന നല്‍കണം
സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ വികസനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തദ്ദേശ വിളകളുടെ ഉത്പാദനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന ഗവേഷണങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുന്നതായിരിക്കണം. (more…)
????????? ????????????????????????? ?????? ?????
??????? ??????????? ???????????? ?????????????? ????????????????????????? ??????????????? ???????? ????????? ????????? ????????????????? ???????????? ??????? ???????. ??????? ???????? ?????????????????????????? ????????????? ??????????? ???????? ????????????????????????????????? ???????????????????? ????????? ??????????? ?????? ????????????? ??????? ??????????????.???????? ?????????????????? ????? ??? ??????????????? ???????? ??????????????????????? ????????????. (more…)