Tag: Photography

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ വിതരണം ചെയ്തു

തങ്ങളുടെ കൈയിലുള്ള ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗന്ദര്യാരാധന മാത്രമാകാതെ ജീവിതത്തിന്റെ ദുരന്തമുഖങ്ങളിലേക്കും ക്യാമറക്കണ്ണുകള്‍ നീങ്ങുമ്പോഴാണ് ഫോട്ടോഗ്രാഫി സമഗ്രമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സമ്മാനിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തിന്റെ സമഗ്രതയിലുള്ള ജീവിതചിത്രമാകണം ഫോട്ടോഗ്രാഫറുടെ ആത്യന്തിക ലക്ഷ്യം. ഫോട്ടോഗ്രാഫിയുടെ രാഷ്ട്രീയം ലോകമെങ്ങും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. വര്‍ത്തമാനകാലത്ത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ചലനങ്ങള്‍ ചെറുതല്ല. ചിത്രത്തിന്റെ സൗന്ദര്യമല്ല, അതെടുക്കുന്ന സാഹചര്യവും വിഷയവുമാണ് പ്രധാനം എന്നുതന്നെയാണ് ഇതെല്ലാം തെളിയിക്കുന്നത്. (more…)

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾ മുഖ്യമന്ത്രി സമ്മാനിച്ചു

ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ വി.ജെ.ടി ഹാളില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പത്തനാപുരം പാതിരിയ്ക്കല്‍ ശാസ്താംകാവ് പടിഞ്ഞാറ്റേതില്‍ ജി. സുധാകരന്‍ ഒന്നാം സമ്മാനം ഏറ്റുവാങ്ങി. തൃശൂര്‍ തൈക്കാട്ടുശേരി കോട്ടയില്‍ ഹൗസില്‍ റനീഷ് രണ്ടാം സമ്മാനവും തൃശൂര്‍ വടക്കാഞ്ചേരി സത്യ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ ശ്രീധരന്‍ വടക്കാഞ്ചേരി മൂന്നാം സമ്മാനവും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. (more…)

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് മുഖ്യമന്ത്രി വിതരണം ചെയ്യും

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. (more…)

/ In Press Release / Tags: , / By CM Kerala / Comments Off on സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് മുഖ്യമന്ത്രി വിതരണം ചെയ്യും