Tag: Planning

ജനകീയാസൂത്രണം

നിങ്ങള്ക്ക്ു അറിയാവുന്നതുപോലെ കേരളത്തിലെ പുതിയ സര്ക്കാധര്‍ എടുത്ത ആദ്യ തീരുമാനങ്ങളില്‍ ഒന്ന് പഞ്ചവത്സരപദ്ധതികളും ആസൂത്രണവും തുടരും എന്നതാണ്. കേന്ദ്ര സര്ക്കാിര്‍ ആസൂത്രണത്തിന്റെ വഴി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടും വികസനാസൂത്രണം തുടരാന്‍ കേരളം തീരുമാനിച്ചതിന്റെ കാരണം ജനാധിപത്യത്തിലുള്ള ഉറച്ച വിശ്വാസമാണ്. കേരളത്തിന്റെ ഭാവിയെ വിധിക്കും കമ്പോളത്തിനും വിട്ടുകൊടുക്കാന്‍ നമ്മള്‍ തയ്യാറല്ല. കൂട്ടായ ഇടപെടലിലൂടെ ചരിത്രം നിര്മ്മി യ്ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ കാണിച്ച നിശ്ചയദാര്ഢ്യചമാണല്ലോ വിശ്വവിഖ്യാതമായ കേരളമാതൃക ഉണ്ടാവാന്‍ കാരണം. പൊതുനന്മയ്ക്കായി ഒത്തുചേരാനും പൊതുജനാഭിപ്രായം രൂപീകരിക്കാനും കൂട്ടായി ഇടപെടാനും കേരളീയര്‍ കാണിച്ച ഉത്സാഹമാണ് ഇന്നു നാം അഭിമാനം കൊള്ളുന്ന കേരളത്തിന്റെ എല്ലാ നേട്ടങ്ങള്ക്കും കാരണം. ചരിത്രത്തിന്റെ ഗതിയെ സ്വാധീനിക്കാനും നയിക്കാനും കേരളത്തിലെ ജനങ്ങള്‍ കാണിക്കുന്ന ഈ ഉത്സാഹം പതിമൂന്നാം പദ്ധതിക്കാലത്തും തുടരും. കൂട്ടായ പ്രവര്ത്തങനത്തിന്റെ മൂര്ത്ത രൂപമായിരിക്കും കേരളത്തിന്റെ പതിമൂന്നാം പദ്ധതി. (more…)