ആധുനിക കാലത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ അതിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്ന് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളനാട് ജി.കാര്ത്തികേയന് സ്മാരക ഗവ: വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആധുനിക സാങ്കേതികവിദ്യകളുടെ പരിശീലനത്തിന് വിദ്യാര്‍ഥികള്‍ പ്രാപ്തരാകണം. എന്നാല്‍ അതിലെ അപകടകരമായ വശങ്ങളും ശ്രദ്ധിക്കണം. ലഹരി മാഫിയകള്‍ സ്കൂളുകളിലേക്കും യുവതലമുറയിലേക്കും കടന്നുവരാതിരിക്കാനും സ്കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ വേണം. (more…)