Tag: Radio

ജനകീയ ബദലിന്റെ 100 ദിനങ്ങൾ: മുഖ്യമന്ത്രിയുടെ റേഡിയോ സന്ദേശം

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് നൂറുദിനങ്ങള്‍ പിന്നിടുകയാണ്. ഈ ചെറിയ കാലയളവില്‍ ജനപക്ഷത്തുനിന്നുകൊണ്ട് ഒട്ടേറെ ഇടപെടലുകള്‍ നടത്തുകയാണ്. സുസ്ഥിരമായ വികസനത്തിനുതകുന്ന നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാനും കഴിഞ്ഞു. കാര്യമായ മാറ്റം സാധ്യമാകുന്നത് ജനങ്ങള്‍ സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പിന്തുണയുമായി അണിചേരുമ്പോഴാണ്. ആ തരത്തിലുള്ള പിന്തുണ കാര്യമായ തോതില്‍ ലഭിച്ചിട്ടുണ്ട് എന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. (more…)