Chief Minister Attends Iftar Meet on 14th June 2017
Tag: religion
സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം
തിരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നത് അഴിമതിയാണെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്, രാഷ്ട്രീയത്തില്‍ മതത്തിന് സ്ഥാനമില്ല തുടങ്ങിയ കോടതിയുടെ അഭിപ്രായങ്ങളെ നൂറുശതമാനവും അംഗീകരിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന കോടതിയുടെ നിലപാട് പൂര്‍ണ്ണമായും ശരിയാണ്. ഒരു മതേതര രാജ്യത്തിന്റെ രാഷ്ട്രീയ ഭരണ പ്രക്രിയകളില്‍ ഇടപെടാന്‍ മതത്തിന് യാതൊരവകാശവുമില്ല. ഭരണഘടനാ നിര്‍മാതാക്കളും രാഷ്ട്ര നിര്‍മാതാക്കളും മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കിയിരുന്ന രാഷ്ട്രീയത്തിലുള്ള മതത്തിന്റെ ഇടപെടല്‍ ഈയടുത്തകാലത്തായി ശക്തി പ്രാപിക്കുകയാണുണ്ടായത്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും രാജ്യത്തിന്റെ പൊതുതാത്പര്യത്തെ അതുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി. ഏറ്റവും പുരോഗമനപരവും കാലികപ്രസക്തിയുള്ളതുമായ ഈ വിധി പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Hajj Camp Inauguration
Hajj Camp Inauguration on 25 August 2016