Tag: Rio. Sports

റിയോ പാരാലിംപിക്‌സ് മെഡല്‍ ജേതാക്കളെ അനുമോദിച്ചു

സംസ്ഥാനത്ത് സമഗ്ര കായിക നയം ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിയോ പാരാലിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ അനുമോദിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് രൂപം കൊടുക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ജില്ലയ്ക്ക് താഴോട്ടും വേരോട്ടമുണ്ടാകുന്ന വിധത്തില്‍ പരിഷ്‌കരിക്കാന്‍ നടപടിയെടുക്കും. 2024 ഒളിംപിക്‌സ് ലക്ഷ്യം വച്ച് പ്രത്യേക പരിശിലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതായിട്ടുണ്ട്. കായികരംഗത്ത് മികവു തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എല്ലാ കാലഘട്ടത്തിലും കൈക്കൊണ്ടിട്ടുള്ളത്. (more…)

പി.വി. സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു

റിയൊ ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ മത്സരത്തില്‍ വെളളി കരസ്ഥമാക്കിയ പി.വി.സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇന്ത്യക്കാകെ അഭിമാനിക്കാവുന്ന തിളക്കമാര്‍ന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചതെന്നും സിന്ധുവിന്റെയും സാക്ഷി മാലിക്കിന്റെയും, ദീപ്കര്‍മാക്കറിന്റെയും നേട്ടങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സന്ദേശം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു. രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നുളള സന്ദേശമാണ് ഇവരുടെ വിജയത്തിലൂടെ ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.