ഹരിത കേരള മിഷന്റെ ഭാഗമായി കൃഷി, ജല സംരക്ഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനായി ധര്‍മ്മടം ഗ്രാമപഞ്ചായത്ത് ‘ഒരു വീട്ടില്‍ ഒരു മാവും ഒരു മഴക്കുഴിയും’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 5000 ഒട്ടുമാവിന് തൈകളും 7000 കാന്താരി തൈകളും വിതരണത്തിനായി എത്തിക്കഴിഞ്ഞെന്നും അതിനുപുറമെ 5000 മഴക്കുഴികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്ലാഘനീയമായ കാര്യമാണിത്.
ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി. പ്രകൃതിസമൃദ്ധിയാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈ സമൃദ്ധി നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അശാസ്ത്രീയമായ വികസനസങ്കല്പങ്ങള് വികലമാക്കിയ നമ്മുടെ മണ്ണിനേയും പ്രകൃതിയേയും തിരിച്ചുപിടിക്കുകയെന്നതാണ് ഹരിതകേരളം പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. (more…)