Tag: seminar

നിയമസഭാ വജ്ര ജൂബിലി സെമിനാര്‍ ഉദ്ഘാടനം

നിയമനിര്‍മാണസഭയെ ചലനാത്മകമായ ജനാധിപത്യസ്ഥാപനമായി വളര്‍ത്തിക്കൊണ്ടുവന്നതില്‍ നിയമനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ മെംബേഴ്‌സ് ലോഞ്ചില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളോണിയല്‍ വാഴ്ചയില്‍നിന്നാണ് ജനായത്ത ഭരണത്തിലേക്കും അധികാര വികേന്ദ്രീകരണത്തിലേക്കും ഭരണനവീകരണത്തിലേക്കും നാം എത്തിയത്. പുരോഗമനപരവും വിപ്ലവാത്മകവുമായ അനേകം നിയമനിര്‍മാണങ്ങള്‍ക്ക് നമ്മുടെ നിയമസഭ വേദിയായി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ കാലയളവില്‍ കേരള നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലത്തിലും ജനജീവിതത്തിലും ദൂരവ്യാപക പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുള്ളതായിക്കാണാം. (more…)

മതേതരത്വവും ആധുനിക ഇന്ത്യയും സെമിനാര്‍ ഉദ്ഘാടനം

ഏകശിലാ രൂപത്തിലുള്ള മത, വര്‍ഗീയ ശാസനത്തിന്‍ കീഴില്‍ ഇന്ത്യയെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് 77ാം സെഷന്റെ ഭാഗമായി കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന മതേതരത്വവും ആധുനിക ഇന്ത്യയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)