Tag: tourism

ഉത്തരവാദിത്ത ടൂറിസം മിഷന്‍

വിനോദ സഞ്ചാരം കേരളത്തിന്‍റെ വികസന രംഗത്ത് വലിയ മുതല്‍ക്കൂട്ടാകാന്‍ കഴിയുന്ന വ്യവസായമാണ്. കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. കേരളടൂറിസത്തെ റീബ്രാണ്ട് ചെയ്യുവാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് കേരളത്തിന് അഭികാമ്യം. ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചത്. (more…)

ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Letter to the Prime Minister (Denial of Promoting State Tourism in an International Forum)

Dear Shri. Narendra Modiji,

I would like to bring to your kind attention our concern and disappointment at the denial of opportunity for promoting State tourism in an international forum.

On an invitation from the Secretary General, United Nations World Tourism Organization (UNWTO), to attend the 22nd session of the General Assembly of UNWTO, scheduled to be held in Chengdu, China from 11 to 16 September 2017, Shri Kadakampally Surendran, Minister for Tourism, Kerala, applied online for political clearance for the visit. He has since received information that the clearance has been denied. (more…)

Letter to the Minister of External Affairs (Denial of Promoting State Tourism in an International Forum)

Dear Smt. Sushma Swaraj Ji,

I would like to bring to your kind attention our concern and disappointment at the denial of opportunity for promoting State tourism in an international forum.

On an invitation from the Secretary General, United Nations World Tourism Organization (UNWTO), to attend the 22nd session of the General Assembly of UNWTO, scheduled to be held in Chengdu, China from 11 to 16 September 2017, Shri Kadakampally Surendran, Minister for Tourism, Kerala, applied online for political clearance for the visit. He has since received information that the clearance has been denied. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 24/05/2017

1. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയെയും കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റി. ഇരുവര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല.

2. പുതിയ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി ടിക്കാറാം മീണയെ നിയമിക്കാന്‍ തീരുമാനിച്ചു. കാര്‍ഷികോല്പാദന കമ്മീഷണറുടെ ചുമതലയും മീണ വഹിക്കും.

3. പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

4. തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ച നെയ്യാറ്റിന്‍കര പുല്ലുവിള പളളികെട്ടിയ പുരയിടത്തില്‍ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 29/03/2017

1. മംഗളം വാര്‍ത്ത: പിഎസ്. ആന്റണി ജുഡീഷ്യല്‍ കമ്മീഷന്‍. റിപ്പോര്‍ട് മൂന്നു മാസത്തിനകം
മംഗളം റ്റീവി ചാനലില്‍ മന്ത്രി എ.കെ. ശശീന്ദ്രന്റേതെന്ന് പറഞ്ഞ് സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് മുന്‍ ജില്ലാ ജഡ്ജ് പി എസ് ആന്റണിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു. സംപ്രേഷണം ചെയ്ത സംഭാഷണം ഏത് സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോഡ് ചെയ്ത പ്രസ്തുത സംഭാഷണം പിന്നീട് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്യുകയോ അതില്‍ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണത്തിന്റെ പരാമര്‍ശ വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതും കമ്മീഷന് അന്വേഷിക്കാവുന്നതാണ്. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണം.

2. നളിനി നെറ്റോ ചീഫ് സെക്രട്ടറി
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എസ്.എം. വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ പി.ഡബ്ല്യൂ.ഡി. അഡിഷണല്‍ ചീഫ് സെക്രട്ടറിയായ സുബ്രതോ ബിശ്വാസിനെ ആഭ്യന്തര – വിജിലന്‍സ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. (more…)

കിറ്റ്‌സ് അന്താരാഷ്ട്ര പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഉത്തരവാദിത്വ ടൂറിസത്തില്‍ അതിവിപുലമായ സാധ്യതകളാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിറ്റ്‌സിന്റെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്റ് ടൂറിസം സ്റ്റഡീസ്) അന്താരാഷ്ട്ര പരിശീലനകേന്ദ്രത്തിന്റെയും ആംഫി തിയേറ്ററിന്റെയും ഉദ്ഘാടനവും പുതിയ അക്കാദമിക് ബ്‌ളോക്ക്, ബാസ്‌കറ്റ് ബോള്‍/ ഷട്ടില്‍ കോര്‍ട്ട് എന്നിവയുടെ നിര്‍മാണോദ്ഘാടനവും തൈക്കാട് കിറ്റ്‌സ് കാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തേക്ക് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുണ്ടാവണം. ഒപ്പം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ധിക്കണം. കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ടാവണം. ഇതിനൊക്കെ ആവശ്യമായ മാനവവിഭവശേഷി വലിയ തോതില്‍ സംഭാവന ചെയ്യാന്‍ കിറ്റ്‌സിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ വിനോദസഞ്ചാരികള്‍ക്കൊപ്പം ആഭ്യന്തര സഞ്ചാരികളെയും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് സുരക്ഷിതമായ ജീവനോപാധികൂടി ലക്ഷ്യമിടുന്ന തരത്തിലാണ് പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. (more…)

രാജധാനി എക്‌സ്പ്രസിന്റെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് റയില്‍വേയുടെ ഉറപ്പ്

രാജധാനി എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാലു മുതല്‍ അഞ്ചുവരെ ആക്കി വര്‍ധിപ്പിക്കുന്നതു പരിഗണിക്കുമെന്ന് റയില്‍വേ അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. റയില്‍വേ അഡൈ്വസര്‍ (ഫിനാന്‍സ്) പി.കെ. വൈദ്യലിംഗം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഇക്കാര്യങ്ങളില്‍ ഉറപ്പുനല്‍കിയത്.

കേരളത്തിലെ റെയില്‍വേ വികസനത്തിലെ പുരോഗതി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലവിലുള്ള പദ്ധതികളുടെ വേഗത വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. (more…)

ഇടമലക്കുടി സമഗ്രവികസനത്തിന് സത്വര നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2012-13, 2013-14 കാലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഇടമലക്കുടി പാക്കേജ് ലക്ഷ്യം കാണുകയോ, പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല. 250 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ആകെ 103 വീട് മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. 14 കി.മീ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല. പാക്കേജിന്റെ ഭാഗമായി 12.5 കോടി വകയിരുത്തിയെങ്കിലും ഏകദേശം നാല് കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.

ഇടമലക്കുടി പഞ്ചായത്തില്‍ തന്നെ പഞ്ചായത്ത് ആസ്ഥാനം പണികഴിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സൊസൈറ്റിക്കടുത്ത് പ്രാദേശിക ആരോഗ്യ കേന്ദ്രവും ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേര്‍സും സ്ഥിരം മെഡിക്കല്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഭവന നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കും. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വേണ്ടി വിദ്യാസമ്പന്നരായ (more…)