Tag: transportation

അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം

* ‘നഗരഗതാഗതം- നവചിന്തകൾ’ ശിൽപശാല സംഘടിപ്പിച്ചു

എല്ലാവർക്കും പ്രാപ്യമായതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരഗതാഗതം- നവചിന്തകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

നാഷണല്‍ റര്‍ബന്‍ മിഷന്‍

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ നാഗരിക സ്വഭാവത്തേക്കാള്‍ ഗ്രാമീണ കാര്‍ഷിക സ്വഭാവങ്ങള്‍ പുലര്‍ത്തിയിരുന്ന നാടായിരുന്നു എക്കാലവും ഇന്ത്യ എന്നു കാണാം. അങ്ങിങ്ങായി നാഗരികത; മിക്കേടത്തും ഗ്രാമീണത. ഇതായിരുന്നു ഇന്ത്യയുടെ സ്വഭാവം. അതുകൊണ്ടാവണം ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്ഥിതിചെയ്യുന്നത് എന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞത്. ഗ്രാമങ്ങള്‍ക്കായിരുന്നു എന്നും ഊന്നല്‍.

എന്നാലിന്ന് ആ സ്ഥിതി മാറുകയാണ്. പല പഠനങ്ങളും സൂചിപ്പിക്കുന്നത് വൈകാതെ തന്നെ ഇന്ത്യന്‍ ജനതയുടെ അമ്പതു ശതമാനവും നഗരങ്ങളില്‍ പാര്‍ക്കുന്നവരായിരിക്കും എന്നാണ്. കേരളത്തെക്കുറിച്ച് ലഭിക്കുന്ന സൂചന നഗര, ഗ്രാമ പ്രദേശങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ലാത്ത സംസ്ഥാനമായി മാറുകയാണു കേരളം എന്നാണ്. (more…)

എം.പിമാരുടെ യോഗം ചേര്‍ന്നു

സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ സര്‍ക്കാരും എം.പിമാരും കൈക്കൊള്ളുന്ന യോജിച്ച നിലപാട് നല്ലനിലയ്ക്ക് തുടര്‍ന്നുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സഭയില്‍ ഉയര്‍ത്താന്‍ കഴിഞ്ഞ യോജിപ്പ് ഇനിയും തുടരണം. റേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യധാന്യവിഹിതം ലഭിക്കുന്നില്ല. മുന്‍ഗണനാപട്ടിക വന്നപ്പോള്‍ പുറത്തായിപ്പോയവരുള്‍പ്പെടെയുണ്ട്. ഇക്കാര്യവും ഗൗരവമായി എടുക്കണം. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കിയതായും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കുറവുണ്ടായതായും മുഖ്യമന്ത്രി എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിമാരും സെക്രട്ടറിമാരും അജണ്ടപ്രകാരം എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച ചെയ്തു. (more…)