Tag: waste disposal

വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കും

സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നദികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലാണ് നദീ സംരക്ഷണം ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍ തന്നെ വലിയതോതില്‍ മുന്നോട്ടിറങ്ങുന്നു. തീര്‍ത്തും ഇല്ലാതായ വരട്ടയാര്‍ സംരക്ഷിക്കുന്നതിന് നാട്ടുകാര്‍ തന്നെ മുന്നോട്ടിറങ്ങി. ചെലവ് വന്ന ഒരു ലക്ഷം രൂപയും നാട്ടുകാര്‍ തന്നെ ശേഖരിച്ച് ചെലവഴിക്കുകയായിരുന്നു. വരട്ടയാര്‍ പൂര്‍ണമായും പുനര്‍ജനിച്ച അവസ്ഥയുണ്ടായി. ഇത്തരം നല്ല ഇടപെടലുകള്‍ പലയിടത്തും കാണാന്‍ കഴിയുന്നു. ഈ സാഹചര്യത്തിലാണ് വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. (more…)

കേരളത്തിലെ പട്ടണങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ അത്യാവശ്യം

കേരളത്തിലെ പട്ടണങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തോടൊപ്പം കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങളും അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജനത്തിന് പല പരിപാടികളും ആവിഷ്‌കരിച്ചെങ്കിലും പലതും പൂര്‍ണതയിലെത്തുന്നില്ല. ലോകത്തിന്റെ വിവിധയിടങ്ങളില്‍ വിജയകരമായ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കിയ കമ്പനികളെ കേരളത്തില്‍ ക്ഷണിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ നടപ്പാക്കുന്നവരെ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തത്‌സമയ അന്തരീക്ഷ വായു ഗുണനിലവാര സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പരിസ്ഥിതി സംരക്ഷണ അവാര്‍ഡ് വിതരണവും മാസ്‌കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

മാലിന്യ സംസ്‌കരണത്തിന് മികച്ച മാതൃക സ്വീകരിക്കും

നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ മാലിന്യ ഉത്പാദനത്തിന്റെ അളവേറുന്നതിനാല്‍ എന്തു വിലകൊടുത്തും മാലിന്യ സംസ്‌കരണത്തിനു നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളും മറ്റും വരാതിരിക്കാന്‍ മാലിന്യം സംസ്‌കരിക്കേണ്ടത് അനിവാര്യമാണ്. വിജയകരമായി മാലിന്യസംസ്‌കരണം നടത്തുന്ന ലോകോത്തര നിലവാരമുള്ള മാതൃകകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യപത്രം സമര്‍പ്പിച്ച സംരംഭകരുടെ പദ്ധതി അവതരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രചാരകനായി വീടുകളിലെത്തി

സ്വാതന്ത്ര്യദിനത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന സന്ദേശത്തിന്റെ പ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരത്തിലെ വീടുകളിലെത്തി. നന്ദന്‍കോട്ടെ ബൈനസ് കോമ്പൗണ്ടിലെ വീടുകളിലെത്തി മാലിന്യ നിര്‍മ്മാര്‍ജന സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുരേഖകള്‍ അദ്ദേഹം വിതരണം ചെയ്തു.

ഡോ. ഡാലസിന്റെയും ഡോ. ജീന ഡാലസിന്റെയും വീട്ടിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. വീട്ടുടമസ്ഥന് ലഘുരേഖ നല്‍കി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് അതേ ലൈനില്‍ തന്നെ താമസിക്കുന്ന ബര്‍ണബാസിന്റെ വീട്ടിലും മുഖ്യമന്ത്രി എത്തി. ബര്‍ണബാസും ഭാര്യ അമ്മിണിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇവരോടൊപ്പവും മുഖ്യമന്ത്രി കൂറേ സമയം ചെലവഴിച്ചു. (more…)

മാലിന്യ നിർമ്മാർജ്ജന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന മുഖ്യമന്ത്രി


മാലിന്യ നിർമ്മാർജ്ജന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന മുഖ്യമന്ത്രി – 21st June 2017

/ In Videos / Tags: , / By CM Kerala / Comments Off on മാലിന്യ നിർമ്മാർജ്ജന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന മുഖ്യമന്ത്രി