Tag: waste management

ഹരിതകേരളം സംസ്ഥാനതല ശില്പശാല സമാപന സമ്മേളനം

ജനകീയ വികസന സംസ്‌കാരത്തിന്റെ പുത്തന്‍ അനുഭവമായി ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് പദ്ധതിക്ക് തുടക്കമിട്ട ദിവസം സംസ്ഥാനമൊട്ടുക്ക് പതിനയ്യായിരത്തോളം പ്രവര്‍ത്തനങ്ങളാണ് നടന്നത്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും പൊതു ജനങ്ങളുമെല്ലാം ഇത് ഒരു ഉത്തരവാദിത്ത്വമായി ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സമീപ സംസ്ഥാനങ്ങള്‍ സഹകരിക്കണം

ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീര്‍ഥാടകരെ ബോധവത്കരിക്കാനുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമീപ സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായ ദര്‍ശനവും, സുരക്ഷിത സഞ്ചാരവും, വൃത്തിയുള്ള പരിസ്ഥിതിയും ഒരുക്കുന്നത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശബരിമല ഒരു പരിസ്ഥിതിലോല പ്രദേശമായതിനാല്‍ വനപ്രദേശത്തിന്റെ തനിമ അതേപടി സംരക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണ്. ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നുണ്ട്. ആനകളുള്‍പ്പെടെ വനത്തിലെ നിരവധി മൃഗങ്ങള്‍ പ്ലാസ്റ്റിക് (more…)

കുളങ്ങളും തോടുകളും വീണ്ടെടുക്കണം

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കുളങ്ങളും തോടുകളും ശുചീകരിക്കുകയും തൂര്‍ന്നുപോയവ വീണ്ടെടുക്കുകയും ചെയ്യാനുള്ള ഹരിത കേരളം പദ്ധതി നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)

സയന്‍സ് കൗണ്‍സില്‍ മീറ്റിങ്

ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കാര്യങ്ങള്‍ക്കായുള്ള സ്റ്റേറ്റ് കൗണ്‍സിലിന്‍റെ യോഗങ്ങള്‍ വലിയ ഇടവേളകളില്ലാതെ ചേരേണ്ടതുണ്ട്. കാരണം, കൗണ്‍സില്‍ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രത്തിന്‍റെയും സാങ്കേതികജ്ഞാനത്തിന്‍റെയും ഒക്കെ രംഗങ്ങളില്‍ ഇടവേളകളില്ലാത്ത കുതിച്ചുചാട്ടങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്. (more…)