പാര്വതിപുത്തനാര് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നേരിട്ടെത്തി വിലയിരുത്തി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിനു സമീപത്തെത്തിയാണ് പാര്‍വതിപുത്തനാറിലെ മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ മുഖ്യമന്ത്രി വീക്ഷിച്ചത്. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. (more…)
Tag: water resources
ജലസാക്ഷരത നടപ്പാക്കാന്‍ നിയമസഭാസാമാജികര്‍ മുന്‍കൈയെടുക്കണം
ഓരോ പ്രദേശത്തെയും വരള്‍ച്ചയില്‍ നിന്നും രക്ഷിക്കാനും വെളളത്തിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാക്കുന്ന ജലസാക്ഷരത ജനങ്ങളില്‍ എത്തിക്കാനും നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തന്മൂലമുണ്ടാകുന്ന ആഘാതങ്ങളും അവ നേരിടാനുളള മാര്‍ഗങ്ങളും സംബന്ധിച്ച് കാലാവസ്ഥാ പഠനകേന്ദ്രം നിയമസഭാ സാമാജികര്‍ക്കായി നിയമസഭയില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനം നേരിട്ടത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുളള കാലവര്‍ഷത്തില്‍ 21% കുറവാണുണ്ടായത്. സെപ്റ്റംബര്‍ മുതല്‍ പെയ്യേണ്ട തുലാവര്‍ഷവും കൂടുതല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജലത്തിന്റെ ശരിയായ ഉപയോഗം നാം ശീലിക്കണം. ഉപയോഗിച്ച വെളളം കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുനരുപയോഗിക്കാന്‍ ശീലിക്കണം. (more…)