മലയാളികളുടെ മാതൃഭൂമിയെന്ന നിലയില്‍ ഐക്യകേരളം നിലവില്‍വന്നിട്ട് 61 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന നിലയില്‍ ഐക്യകേരള രൂപീകരണം നടക്കുന്നത് 1956ലാണ്. വ്യത്യസ്ത സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സ്ഥിതികള്‍ നിലനിന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച് ഒരേഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്ക്കാണ് കേരളം രൂപീകരിക്കുന്നത്. പൊതുവെ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായും പുരോഗമനശക്തികളുടെ ശ്രമഫലവുമായാണ് ഇത് സംഭവിക്കുന്നത്. ഇത് അതിവേഗത്തിലും എന്നാല്‍, സ്വാഭാവികമായും നടന്ന ഒരു പ്രക്രിയ അല്ല. ശ്രമകരമായതും വര്‍ഷങ്ങള്‍ നീണ്ടതുമായ ദൌത്യത്തിലൂടെ നിരവധി ആളുകളുടെ പോരാട്ടഫലമായാണ് കേരളം ഇന്നത്തെ രൂപത്തില്‍ നിലവില്‍വന്നത്. ജന്മി- നാടുവാഴി- ഭൂപ്രഭു ഭരണവര്‍ഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നവോത്ഥാനത്തിന്റെ വെളിച്ചംപേറുന്ന ഉല്‍പ്പതിഷ്ണുക്കളുടെ പോരാട്ടം ഐക്യകേരള രൂപീകരണത്തിന് കാരണമായി. (more…)