Tag: ????????

എം.പി. കോണ്‍ഫറൻസ്

പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേരളത്തിൽ നിന്നുള്ള എം.പിമാരുടെ യോഗത്തിൽ ഇന്നലെ പങ്കെടുത്തു. എം. പിമാരുടെ അടിയന്തിരശ്രദ്ധ പതിയേണ്ട സംസ്ഥാനത്തിന്റെ ചില വിഷയങ്ങളെക്കുറിച്ച് അവരോട് സംസാരിച്ചു.

കേന്ദ്രസർക്കാർ സംസ്ഥാത്തിന് അരിവിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ച് മുൻപ് ഒരു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. അതിൽ വിട്ടുവീഴ്‌ചയില്ല. നടപടിക്രമങ്ങളിൽ അൽപം കാലതാമസം വന്നാൽ ഉടൻ അരി നിഷേധിക്കും എന്നു പറയുന്നതു നീതിയല്ല. സുഗന്ധവ്യഞ്‌ജനങ്ങൾ വിദേശനാണ്യം നേടിത്തരുമെന്നും അതുകൊണ്ട്‌ ഉല്‍പാദനമേഖലയിലെ ഊന്നൽ അതിലാകണമെന്നും അതുകൊണ്ട്‌ ഭക്ഷ്യധാന്യ രംഗത്തുണ്ടാവുന്ന കുറവ്‌ നികത്തിത്തന്നുക്കൊള്ളാമെന്നും പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ തന്നെ കേന്ദ്രം ഉറപ്പുനല്‍കിയിരുന്നു. അതു പ്രകാരമാണ്‌ കേരളം സുഗന്ധവ്യഞ്‌ജനങ്ങളിൽ കേന്ദ്രീകരിച്ചത്‌. അതുകൊണ്ട്‌ കേന്ദ്ര വിദേശനാണ്യ ഖജനാവ്‌ കനത്തു. (more…)

സമഗ്രമായ വ്യവസായ വികസനം

അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിക്കൊണ്ടുള്ള സമഗ്രമായ വ്യവസായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ മുമ്പ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ചില സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയൊന്നും ഉദ്ദേശിച്ച ഫലപ്രാപ്തിയില്‍ എത്താതിരുന്നതിന്‍റെ പ്രധാനകാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു. ഭൂമിയുടെ ലഭ്യതക്കുറവ്, റോഡ് ഗതാഗതസൗകര്യം ഇല്ലായ്മ, വൈദ്യുതി ലഭ്യതയിലെ ഉറപ്പില്ലായ്മ എന്നിവയൊക്കെ നാം എത്രയേറെ ക്ഷണിച്ചാലും അതു സ്വീകരിക്കുന്നതില്‍നിന്ന് സംരംഭകരെ വലിയൊരളവില്‍ അകറ്റിയിരുന്നു. ഈ പോരായ്മ പരിഹരിക്കുക എന്ന വലിയ ദൗത്യമാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വ്യവസായ വികസനമെന്നത് ദുഷ്കരമാണ് എന്ന തിരിച്ചറിവോടെയുള്ള സമീപനമാവും ഇനി ഉണ്ടാവുക. (more…)

മെഡിക്കല്‍ കോളേജ് സ്കൈവാക്ക് ഉദ്ഘാടനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 65 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളേജിന്‍റെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ സഹായത്തോടെ ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്ട്രക്ചറിലും അത്യാസന്നനിലയിലുള്ള രോഗികളെ കൊണ്ടുപോകുന്നത് ഈ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒഴിവാക്കാനാകും എന്നത് ഏറെ സന്തോഷകരമാണ്. (more…)

വിദ്യാലയങ്ങളെ നാടിന്റെ സ്വത്തായി കാണണം

സര്‍ക്കാര്‍, എയിഡഡ് എന്നീ വ്യത്യാസങ്ങളില്ലാതെ വിദ്യാലയങ്ങളെ നാടിന്റെ സ്വത്തായി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധര്‍മടം മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി പിണറായി എ.കെ.ജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

കോടതികളുടെ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ട

കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും കോടതികളില്‍ ആര് കയറണം കയറണ്ട എന്നു പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

കുളങ്ങളും തോടുകളും വീണ്ടെടുക്കണം

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കുളങ്ങളും തോടുകളും ശുചീകരിക്കുകയും തൂര്‍ന്നുപോയവ വീണ്ടെടുക്കുകയും ചെയ്യാനുള്ള ഹരിത കേരളം പദ്ധതി നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)

അഭിഭാഷക-മാധ്യമ പ്രശ്നം പരിഹരിച്ചു

അഭിഭാഷക-മാധ്യമ പ്രശ്നം രമ്യമായി പരിഹരിച്ചതായി ചീഫ് ജസ്റ്റിസ് അറിയിച്ചുവെന്ന് അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചപ്പോഴാണ് അഡ്വക്കേറ്റ് ജനറലിനെ ചീഫ് ജസ്റ്റിസ് ഇക്കാര്യമറിയിച്ചത്. (more…)

അഭിഭാഷക-മാധ്യമ പ്രശ്നം

നാടിന്‍റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് അഭിഭാഷക-മാധ്യമ പ്രശ്നം വഷളാകുന്നത് അനുവദിക്കാനാവില്ല. ദേശീയ-അന്തര്‍ദേശീയ സമൂഹത്തിന്‍റെ ശ്രദ്ധയില്‍പെടും വിധം മാധ്യമ-അഭിഭാഷക ബന്ധം കലുഷമാവുന്നത് കേരളത്തിന്‍റെ സല്‍കീര്‍ത്തിയെത്തന്നെ ബാധിക്കും. (more…)

സ്മാർട് സിറ്റി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം നഗരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. (more…)

വന്യജീവി വാരാഘോഷം

ഗാന്ധിജയന്തി ദിനമായ ഇന്നുമുതല്‍ ഒരാഴ്ചക്കാലം ഇന്ത്യയാകെ വനം വന്യജീവി വാരം ആഘോഷമായി അചരിക്കുകയാണ്. ഇന്ത്യന്‍ വൈല്‍ഡ്ലൈഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ആചരണം നടക്കുന്നത്. (more…)