Tag: ?????

ജനകീയ ബദലിലൂടെ ഐശ്വര്യ കേരളം

മലയാളികളുടെ മാതൃഭൂമിയെന്ന നിലയില്‍ ഐക്യകേരളം നിലവില്‍വന്നിട്ട് 61 വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനം എന്ന നിലയില്‍ ഐക്യകേരള രൂപീകരണം നടക്കുന്നത് 1956ലാണ്. വ്യത്യസ്ത സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക സ്ഥിതികള്‍ നിലനിന്നിരുന്ന തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിപ്പിച്ച് ഒരേഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്ക്കാണ് കേരളം രൂപീകരിക്കുന്നത്. പൊതുവെ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീന ഫലമായും പുരോഗമനശക്തികളുടെ ശ്രമഫലവുമായാണ് ഇത് സംഭവിക്കുന്നത്. ഇത് അതിവേഗത്തിലും എന്നാല്‍, സ്വാഭാവികമായും നടന്ന ഒരു പ്രക്രിയ അല്ല. ശ്രമകരമായതും വര്‍ഷങ്ങള്‍ നീണ്ടതുമായ ദൌത്യത്തിലൂടെ നിരവധി ആളുകളുടെ പോരാട്ടഫലമായാണ് കേരളം ഇന്നത്തെ രൂപത്തില്‍ നിലവില്‍വന്നത്. ജന്മി- നാടുവാഴി- ഭൂപ്രഭു ഭരണവര്‍ഗങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നവോത്ഥാനത്തിന്റെ വെളിച്ചംപേറുന്ന ഉല്‍പ്പതിഷ്ണുക്കളുടെ പോരാട്ടം ഐക്യകേരള രൂപീകരണത്തിന് കാരണമായി. (more…)

ദേശീയ ആയുര്‍വേദ ദിനം

ഇന്ന് നാം ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കുകയാണ്.

ആയുര്‍വേദം നമ്മുടെ ദേശീയ ചികിത്സാ പദ്ധതിയാണ്. ‘ആയുസ്സിന്‍റെ വേദം’ എന്നാണ് ആയുര്‍വേദം എന്ന വാക്കിന്‍റെ അര്‍ത്ഥം. വേദം എന്നാല്‍ അറിവ് അല്ലെങ്കില്‍ ശാസ്ത്രം. അതുകൊണ്ടുതന്നെ ആയുര്‍വേദം സാര്‍വ്വലൗകികമാണ്.
ഏതൊരു ജീവിക്കും ഏറ്റവും ഹിതമായുള്ളത് എന്ത്, അഹിതമായുള്ളത് എന്ത് എന്ന് ആയുര്‍വേദം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല അഹിതമായതിനെ ഒഴിവാക്കാനും അതുവഴി സൗഖ്യപൂര്‍ണമായ ജീവിതം ഉറപ്പാക്കാനും ആയുര്‍വേദം നിര്‍ദേശിക്കുന്നു.
ആയുര്‍വേദം ഒരു ചികിത്സാപദ്ധതിയാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ആയുര്‍വേദം ഒരു ചികിത്സാപദ്ധതി മാത്രമല്ല. സ്വസ്ഥവൃത്തം, ആതുരവൃത്തം, സദ് വൃത്തം എന്നീ മൂന്നു വിഭാഗങ്ങള്‍ അതിലുണ്ട്. (more…)

വിജിലന്‍സ് ഡയറക്ടര്‍

അടിയന്തര പ്രമേയ നോട്ടീസില്‍ പരാമര്‍ശിക്കപ്പെട്ട തരത്തിലുള്ള ഒരു ആരോപണവും വിജിലന്‍സ് ഡയറക്ടര്‍ ഉന്നയിച്ചിട്ടില്ല. തന്‍റെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയവ ചോര്‍ത്തുന്നതായി വന്ന ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തുകയും അതു മുന്‍നിര്‍ത്തിയുള്ള ആശങ്ക സര്‍ക്കാരിനെ അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.പത്രറിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം സത്യമാണെങ്കില്‍ നടപടിയുണ്ടാവണമെന്നു മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. പത്രവാര്‍ത്ത വന്നാല്‍, സാധാരണ ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ആശങ്ക മാത്രമേ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളൂ. (more…)

ജാത്യാഭിമാനം പ്രോല്‍സാഹിപ്പിക്കുന്നത് ഗുരുനിന്ദ

ശ്രീനാരായാണ ഗുരു തള്ളിപ്പറഞ്ഞ ജാത്യാഭിമാനത്തെ പ്രോല്‍സാഹിപ്പിക്കുന്നത് ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരെന്ന് നടിക്കുന്ന ചിലര്‍ രാഷ്ട്രീയ ലക്ഷ്യംവച്ച് ചാതുര്‍വര്‍ണ്യം മുഖ്യ അജണ്ടയായ പ്രസ്ഥാനവുമായി സഖ്യമുണ്ടാക്കിയതാണ് ഏറ്റവും വലിയ ഗുരു നിന്ദയെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

കോടതികളുടെ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ട

കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും കോടതികളില്‍ ആര് കയറണം കയറണ്ട എന്നു പറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ 54-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

അഭിഭാഷക-മാധ്യമ പ്രശ്നം

നാടിന്‍റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് അഭിഭാഷക-മാധ്യമ പ്രശ്നം വഷളാകുന്നത് അനുവദിക്കാനാവില്ല. ദേശീയ-അന്തര്‍ദേശീയ സമൂഹത്തിന്‍റെ ശ്രദ്ധയില്‍പെടും വിധം മാധ്യമ-അഭിഭാഷക ബന്ധം കലുഷമാവുന്നത് കേരളത്തിന്‍റെ സല്‍കീര്‍ത്തിയെത്തന്നെ ബാധിക്കും. (more…)

ഗാന്ധിജയന്തി

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-ാം ജന്മദിനം രാജ്യത്താകെ ഇന്ന് സമുചിതമായി ആചരിക്കുകയാണ്. ഇന്നുമുതല്‍
ഒരാഴ്ചക്കാലം, സംസ്ഥാനസര്‍ക്കാരിന്‍റെ മുന്‍കൈയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലും വിവിധ
പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. (more…)

തണ്ണീര്‍ത്തടങ്ങളിലെ നിര്‍മ്മാണം: പാരിസ്ഥിതികാഘാത നിര്‍ണ്ണയം നിര്‍ബന്ധമാക്കണം

തണ്ണീര്‍തടങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ പാരിസ്ഥിതികാഘാത നിര്‍ണ്ണയം നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനുള്ള കരട് നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. (more…)

Bahrain Returnees and Residents Association

The chief guest His Excellency Shaikh Khalifa bin Daij Al Khalifa, President of Bahrain Returnees and Residents Association Sri. Krishnamoorthy, General Secretary Sri.Sivaprasad, Hon.Minister of Forests Sri.K.Raju, (more…)

ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അനുസ്മരണം

ആദരണീയനായ മുഖ്യാതിഥി ഓണറബിൾ ജസ്റ്റിസ് ശ്രീ. തോട്ടത്തിൽ രാധാകൃഷ്ണൻ അവര്‍കൾ, ഓണറബിൾ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അവര്‍കൾ, അധ്യക്ഷത വഹിക്കുന്ന ശ്രീ. ഇ ഷാനവാസ്ഖാൻ, ബാർ കൗണ്‍സിൽ ഭാരവാഹികളെ, വേദിയിലും സദസ്സിലുമുള്ള മറ്റു ബഹുമാന്യരെ, (more…)