Tag: ????????????

സമഗ്രമായ വ്യവസായ വികസനം

അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിക്കൊണ്ടുള്ള സമഗ്രമായ വ്യവസായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ മുമ്പ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ചില സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവയൊന്നും ഉദ്ദേശിച്ച ഫലപ്രാപ്തിയില്‍ എത്താതിരുന്നതിന്‍റെ പ്രധാനകാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു. ഭൂമിയുടെ ലഭ്യതക്കുറവ്, റോഡ് ഗതാഗതസൗകര്യം ഇല്ലായ്മ, വൈദ്യുതി ലഭ്യതയിലെ ഉറപ്പില്ലായ്മ എന്നിവയൊക്കെ നാം എത്രയേറെ ക്ഷണിച്ചാലും അതു സ്വീകരിക്കുന്നതില്‍നിന്ന് സംരംഭകരെ വലിയൊരളവില്‍ അകറ്റിയിരുന്നു. ഈ പോരായ്മ പരിഹരിക്കുക എന്ന വലിയ ദൗത്യമാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വ്യവസായ വികസനമെന്നത് ദുഷ്കരമാണ് എന്ന തിരിച്ചറിവോടെയുള്ള സമീപനമാവും ഇനി ഉണ്ടാവുക. (more…)

മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികളുണ്ടാവണം

സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ കാലത്തുതന്നെ മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും (more…)

സഹകരണ സ്ഥാപനങ്ങള്‍ ധര്‍മം മറക്കരുത്

സഹകരണ സ്ഥാപനങ്ങളില്‍ പലതും ധര്‍മം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു പൈസ പോലും കാര്‍ഷിക വായ്പ നല്‍കാത്ത സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. (more…)

സ്വാശ്രയം : 10 ലക്ഷം ഫീസിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് 10 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. (more…)

അസഹിഷ്ണുതയ്‌ക്കെതിരെ ഗാന്ധിയന്‍ കവചം വേണം: മുഖ്യമന്ത്രി

രാജ്യത്ത് അസഹിഷ്ണുത ആധിപത്യം നേടുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂന്നിയ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനതല ഗാന്ധിജയന്തി വാരാഘോഷം തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

ഗാന്ധിജയന്തി

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-ാം ജന്മദിനം രാജ്യത്താകെ ഇന്ന് സമുചിതമായി ആചരിക്കുകയാണ്. ഇന്നുമുതല്‍
ഒരാഴ്ചക്കാലം, സംസ്ഥാനസര്‍ക്കാരിന്‍റെ മുന്‍കൈയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലും വിവിധ
പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. (more…)

ബഹിരാകാശവാരം

ഐഎസ്ആര്‍ഒയുടെ ആഭിമുഖ്യത്തില്‍ ഇവിടെ നടക്കുന്ന ലോക ബഹിരാകാശ വാരാചരണം ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതില്‍ എനിക്കു സന്തോഷവും അഭിമാനവുമുണ്ട്. അന്താരാഷ്ട്രതലത്തില്‍ ആചരിക്കപ്പെടുന്ന വാരമാണിത്. (more…)

ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഡോ. ജെ. ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. രോഗവിവരം കത്തില്‍ ആരാഞ്ഞു. താങ്കള്‍ അസുഖ ബാധിതയാണെന്ന വാര്‍ത്ത (more…)

സൗമ്യ നാടിന്റെയാകെ മകള്‍

സൗമ്യയ്ക്കു നീതി ലഭിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗമ്യ നാടിന്‍റെയാകെ മകളാണ്. സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തന്നെ കാണാനെത്തിയ സൗമ്യയുടെ അമ്മ സുമതിയെ ആശ്വസിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. സൗമ്യയുടെ അമ്മയുടെ ദുഃഖവും ആശങ്കയും കേരളമാകെ പങ്കിടുന്നതാണ്. (more…)