തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 65 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളേജിന്റെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായത്തോടെ ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്ട്രക്ചറിലും അത്യാസന്നനിലയിലുള്ള രോഗികളെ കൊണ്ടുപോകുന്നത് ഈ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒഴിവാക്കാനാകും എന്നത് ഏറെ സന്തോഷകരമാണ്. (more…)
Tag: ?????????????
സ്വജനപക്ഷപാതം തടയാന്‍ നിയമനിര്‍മ്മാണം
നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.നിയമനങ്ങളെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. (more…)
മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്
മാധ്യമം ദിനപത്രത്തിലെ പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനയായ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്റെ രജതജൂബിലി സമ്മേളനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചതായി ഞാന്‍ അറിയിക്കുന്നു. സംഘടനയുടെ ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയും ചെയ്യുന്നു. (more…)
കുളങ്ങളും തോടുകളും വീണ്ടെടുക്കണം
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കുളങ്ങളും തോടുകളും ശുചീകരിക്കുകയും തൂര്‍ന്നുപോയവ വീണ്ടെടുക്കുകയും ചെയ്യാനുള്ള ഹരിത കേരളം പദ്ധതി നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)
സ്മാർട് സിറ്റി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം നഗരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. (more…)
ഗാന്ധിജയന്തി
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-ാം ജന്മദിനം രാജ്യത്താകെ ഇന്ന് സമുചിതമായി ആചരിക്കുകയാണ്. ഇന്നുമുതല്‍
ഒരാഴ്ചക്കാലം, സംസ്ഥാനസര്‍ക്കാരിന്റെ മുന്‍കൈയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരളത്തിലും വിവിധ
പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. (more…)
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം – വസ്തുതകള്‍
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് ഇഷ്ടം പോലെ കോഴ വാങ്ങാനുള്ള സാഹചര്യമുണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിക്കൊടുത്ത സൗകര്യമായിരുന്നു ഇത്. ഇതിന് ഇത്തവണ മാറ്റം വന്നിരിക്കുന്നു. ഈ മാറ്റത്തില്‍ (more…)