Tag: art

സാംസ്കാരികരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച

ബഹുമാന്യരേ,

ആദ്യംതന്നെ നിങ്ങളോരോരുത്തരെയും ഞാന്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിന് പ്രത്യേക കാരണമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നാടിന്റെ പ്രശ്നങ്ങളും വികസനവും രാഷ്ട്രീയവും ഒക്കെയായി ബന്ധപ്പെട്ട വ്യക്തമായ നിലപാടുകളുള്ളവരും ആ വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുന്നവരും ശക്തമായിത്തന്നെ പ്രതികരിക്കുന്നവരുമാണ് സാംസ്കാരിക പ്രവര്‍ത്തകര്‍. നിരന്തരമായ വായനയിലൂടെയും ആശയവിനിമയത്തിലൂടെയും പൊതുപ്രവര്‍ത്തനങ്ങളിലൂടെയും നാടിന്റെ സ്പന്ദനങ്ങള്‍ അറിയുന്നവരും അതില്‍ പലതിനെ പറ്റിയും ഉല്‍ക്കണ്ഠപ്പെടുന്നവരുമാണ് നിങ്ങള്‍ ഓരോരുത്തരും.

ഞങ്ങളെപ്പോലെയുള്ളവര്‍ക്കു തെറ്റുകള്‍ പറ്റുമ്പോള്‍ അവ ചൂണ്ടിക്കാട്ടാനും വിമര്‍ശിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം എടുക്കുന്നവരുമാണ് നിങ്ങള്‍. പല കാര്യത്തിലും ആധികാരികമായ അറിവുള്ള നിങ്ങളോരോരുത്തര്‍ക്കും അത്തരം കാര്യങ്ങളില്‍ പുതിയ ആശയങ്ങളും അനുഭവങ്ങളും മാതൃകകളും ഒക്കെ മുമ്പോട്ടുവെക്കാന്‍ ഉണ്ടാകും എന്നും അറിയാം. പതിവുരീതികള്‍ക്കപ്പുറം പുതിയ കീഴ്വഴക്കങ്ങളും പുതിയ ചിന്തകളും സമീപനങ്ങളുമൊക്കെ ആവശ്യപ്പെടുന്നതാണല്ലോ പുതിയ കാലഘട്ടം. അതുകൊണ്ട്, തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ക്കു പ്രത്യേക പ്രാധാന്യം ഉണ്ട്. (more…)

കേരള സര്‍വകലാശാലാ യുവജനോത്സവം 2017

മനുഷ്യര്‍ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങള്‍ക്കും സാമൂഹ്യ വ്യവസ്ഥാമാറ്റങ്ങള്‍ക്കും വഴിവെച്ചിട്ടുള്ളത് എന്നതിനു ലോകചരിത്രത്തില്‍ തന്നെ എത്രയോ ഉദാഹരണങ്ങളാണുള്ളത്. ഉത്സവങ്ങള്‍ യുവജനങ്ങളുടേതാകുമ്പോള്‍ അതിന് കൂടുതല്‍ ഓജസ്സും ഊര്‍ജസ്വലതയും കൈവരുന്നു. ആ നിലയ്ക്ക് സര്‍വകലാശാലാ യുവജനോത്സവങ്ങള്‍ കൂടുതല്‍ ശ്രദ്ധേയവും സര്‍ഗാത്മകവുമാകുന്നു.

നിങ്ങളുടെ ജീവിതത്തിലുടനീളം മിന്നിത്തിളങ്ങി നില്‍ക്കുന്ന ഓര്‍മകളാവും ഈ യുവജനോത്സവത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങള്‍ എന്നതു തീര്‍ച്ചയാണ്. അങ്ങനെ നോക്കുമ്പോള്‍ കലോത്സവം നടക്കുന്ന ഈ നാലഞ്ചു ദിവസങ്ങളില്‍ മാത്രമല്ല, ജീവിതത്തിലുടനീളം ഇതിന്‍റെ ചൈതന്യം നിങ്ങളുടെ കൂടെ വരും. ഈ തിരിച്ചറിവോടെ നന്മയുടെയും സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നിമിഷങ്ങളാക്കി ഈ കലോത്സവത്തിന്‍റെ ദിവസങ്ങളെ നിങ്ങള്‍ക്കു മാറ്റാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. (more…)

നഷ്ടമാകുന്ന നന്‍മ കലയിലൂടെ വീണ്ടെടുക്കാനാകണം

മനുഷ്യന് നഷ്ടപ്പെടുന്ന നന്‍മ കലയിലൂടെ വീണ്ടെടുക്കാനാകണമെന്നും വിദ്യാഭ്യാസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ ക്രിയാത്മകത വര്‍ധിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സര്‍വകലാശാല യുവജനോത്‌സവത്തിന്റെ ഉദ്ഘാടനം സെനറ്റ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗാതുരമായ മനസ്സിനെ ചികിത്‌സിക്കാന്‍ ഉത്തമ ഔഷധമാണ് കല. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കാന്‍ അത് സഹായിക്കും. വൈവിധ്യമാണ് കലോത്‌സവങ്ങളുടെ സവിശേഷത. അത് കലയില്‍ മാത്രമല്ല, സമൂഹത്തിലും പ്രസക്തമാണ്. രാജ്യത്തില്‍ ഏകശിലാരൂപത്തിലുള്ള ഏതെങ്കിലും സംവിധാനം അടിച്ചേല്‍പ്പിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ഇത്തരം കലാമേളകളിലൂടെ യുവജനങ്ങള്‍ക്ക് കഴിയണം. വൈജ്ഞാനിക വികാസം മാത്രമല്ല, കലാ-കായിക കഴിവുകളുടെയും വ്യക്തിത്വത്തിന്റെയും വികാസമാകണം വിദ്യാഭ്യാസം. ഇത്തരം കലാമേളകള്‍ അതിന്റെ അനിവാര്യമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. (more…)

പുരോഗമന കലാസാഹിത്യസംഘം : സംസ്ഥാന സമ്മേളനം

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു ഘട്ടത്തിലാണ്. എന്താണ് ഈ ഘട്ടത്തെ ശ്രദ്ധേയമാക്കുന്ന ഘടകം എന്ന ചോദ്യത്തിനുള്ള ഉത്തരം ഏറെ അന്വേഷിച്ചു കണ്ടെത്തേണ്ട ഒന്നല്ല. നമുക്കുചുറ്റും ദൈനംദിനമെന്നോണം വര്‍ധിച്ച തോതില്‍ മനുഷ്യത്വവിരുദ്ധമായ ഒരുപാടു കാര്യങ്ങള്‍ നടക്കുന്നു. ഒരുമയോടെ നില്‍ക്കേണ്ട ജനങ്ങള്‍ ഛിദ്രീകരിക്കപ്പെടുന്നു. മനുഷ്യന്‍ മനുഷ്യനെ ജാതീയതയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു; വെറുക്കുന്നു.
മനുഷ്യത്വം നശിച്ചാല്‍ എല്ലാം നശിച്ചു. അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ് ഈ കാലത്ത് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കടമ. അത് ഏറ്റെടുക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്ന് ആമുഖമായി തന്നെ ആശംസിക്കുകയാണ് ഞാന്‍. (more…)