Tag: Assembly workshop

പദ്ധതികള്‍ക്കൊപ്പം ദുരന്ത ലഘൂകരണ സൗകര്യം ഉറപ്പാക്കണം

ഏതു പദ്ധതി നടപ്പാക്കുമ്പോഴും ദുരന്ത ലഘൂകരണത്തിനുള്ള സൗകര്യം കൂടി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘ദുരന്തനിവാരണ നിയമവും പ്രാദേശിക പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ സാമാജികര്‍ക്കായുള്ള ശില്‍പശാല നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണ്ടുവിചാരമില്ലാത്ത പ്രകൃതികൈയേറ്റം അവസാനിപ്പിക്കണം. പ്രകൃതിയുടെ അവിഭാജ്യഘടകമാണ് മനുഷ്യര്‍ എന്ന തിരിച്ചറിവുണ്ടായാലേ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനാകൂ. വരള്‍ച്ച, കാട്ടുതീ, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ഈ തിരിച്ചറിവില്ലാത്തതിനാലാണ് സംഭവിക്കുന്നത്. പ്രകൃതിദുരന്തങ്ങള്‍ തീവ്രമാകുന്നതില്‍ കാലാവസ്ഥാ വ്യതിയാനവും പങ്കുവഹിക്കുന്നുണ്ട്. വരള്‍ച്ച പ്രതിരോധിക്കാന്‍ കിണറുകള്‍ വൃത്തിയാക്കുകയും മഴക്കുഴികള്‍ നിര്‍ബന്ധമായി ഒരുക്കുകയും വേണം. മരംവെച്ചുപിടിപ്പിക്കുന്നത് സംസ്‌കാരമായി വളരണം. (more…)

Assembly Workshop

പതിനാലാം കേരള നിയമസഭയിലേക്ക് പുതിയ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടവരെയും ഹാര്‍ദമായി അഭിനന്ദിക്കുന്നു. ചിലര്‍, നിയമസഭയിലെ കന്നിക്കാരാണെങ്കിലും സ്വന്തം പ്രവര്‍ത്തനമേഖലയില്‍ മികവ് പുലര്‍ത്തുകയും പ്രാഗത്ഭ്യം തെളിയിക്കുകയും ചെയ്തവരാണ്. നേരത്തെ സഭയിലുണ്ടായിരുന്നവര്‍ക്ക് സഭാ നടപടിക്രമങ്ങള്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറിയും കുറഞ്ഞുമുള്ള തോതില്‍ അറിയാം. എന്നാല്‍,  നവാഗതര്‍ എന്ന നിലയില്‍ നിയമസഭയിലേക്ക് കടന്നുവരുന്ന അംഗങ്ങളുടെ സ്ഥിതി അതല്ല. നിയമസഭാ പ്രവര്‍ത്തനങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് സാമാന്യമായ അറിവെങ്കിലും അവര്‍ നേടിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത് ഒന്നോ രണ്ടോ ദിവസംകൊണ്ട് നേടിയെടുക്കാന്‍ ആവുന്നതല്ല. നവാഗതര്‍ക്ക് മാത്രമല്ല, പരിചയസമ്പന്നരായ സാമാജികര്‍ക്കുപോലും പലതരത്തിലുള്ള തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ ആവശ്യമാണ്. അത്തരം പരിപാടികളുടെ ഒരു തുടക്കമായി ഇന്നും നാളെയും നടക്കുന്ന ഓറിയന്റേഷന്‍ പ്രോഗ്രാമിനെ കാണാന്‍ കഴിയും. (more…)