Tag: avoid drugs

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണം

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

കാമ്പസുകളില്‍ ലഹരിമാഫിയ ശക്തി പ്രാപിക്കുന്നത് ചെറുക്കണം

നല്ല കാലവും നല്ല ലോകവും സൃഷ്ടിക്കാന്‍ കഴിയുന്നതിലും വലിയ സര്‍ഗാത്മകപ്രവര്‍ത്തനമില്ലെന്നും യുവത്വത്തെ ലഹരിക്കടിപ്പെടുത്തി പ്രതികരണ ശേഷിയില്ലാത്തവരാക്കിത്തീര്‍ക്കാന്‍ കാമ്പസുകളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച സഹനം, സമരം, സര്‍ഗാത്മകത എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

‘വിമുക്തി’ ലഹരി വര്‍ജന മിഷന് തുടക്കമായി

ലഹരി മാഫിയക്കെതിരെ നാടും ജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ മദ്യം-മയക്കുമരുന്ന് ദുരുപയോഗം തടയാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘വിമുക്തി’ ലഹരി വര്‍ജന മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയകള്‍ ലക്ഷ്യമിടുന്നത് പ്രധാനമായും കുട്ടികളെയാണ്. ഭാവി വാഗ്ദാനങ്ങളെ നശിപ്പിക്കലാണ് അവരുടെ ലക്ഷ്യം. നമ്മുടെ സംസ്ഥാനത്തിലെ നല്ല പ്രതികരണശേഷിയുള്ള അവസ്ഥ ഇല്ലാതാക്കാന്‍ യുവതലമുറയെ ചെറുപ്രായത്തില്‍തന്നെ പിടികൂടാനായി വലിയതോതില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട ദുശ്ശീലങ്ങള്‍ പുതിയ തലമുറയ്ക്കിടയില്‍ കൂടിയിട്ടുണ്ട്. (more…)