Tag: Cancer Treatment

ധനസഹായം 05/04/2017

1. ചേര്‍ത്തല, മായിത്ര, അരുണ്‍ നിവാസില്‍ അരുണ്‍ ബാബുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വരാപ്പുഴ, പുത്തന്‍പള്ളി, വലിയ വീട്ടില്‍ ജിഷാല്‍ വി. ജോസിന്‍റെ ചികിത്സാ ചെലവിലേക്ക് ഒന്നര ലക്ഷം രൂപ.

3. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, ഹോസ്ദുര്‍ഗ്, അജാനൂര്‍ വില്ലേജില്‍ പള്ളോട്ട്, ശ്രുതി നിവാസില്‍ വിജയസായിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

4. കണ്ണൂര്‍, പുഴാതി, അത്താഴക്കുണ്ട്, കരുവാത്ത് വീട്ടില്‍ കെ. ഷൈജുവിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

5. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന, തൃശൂര്‍, അരണാട്ടുകര, അറയ്ക്കല്‍ വീട്ടില്‍ ആനിയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 23/03/2017

1. എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 56.76 കോടി രൂപ അനുവദിച്ചു
എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന തുകയാണ് മൂന്നാം ഗഡുവായി അനുവദിച്ചത്.

പൂര്‍ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപയാണ് അനുവദിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 23.22 കോടി രൂപയും ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 9.85 കോടി രൂപയും കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപയും മരണപ്പെട്ടവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 14.18 കോടി രൂപയുമാണ് അനുവദിച്ചത്.

2. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കും
പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ/വാര്‍ഡ്സഭാ യോഗങ്ങള്‍ ഏപ്രില്‍ 2 മുതല്‍ 9 വരെ നടക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം കുറിക്കുന്ന ഗ്രാമസഭ/വാര്‍ഡ്സഭ എന്നതിനപ്പുറം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ വികസന ദൗത്യങ്ങളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ (more…)

ധനസഹായം 08/03/2017

1. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ മുണ്ടല്ലൂര്‍, വടക്കുമ്പാട്, കുളത്തുംചാലില്‍ ഹൗസില്‍ കെ.കെ. രാജന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

2. കണ്ണൂര്‍, ഇരിണാവ്, മടക്കര, കുപ്പരയില്‍ ഹൗസില്‍ കെ. അന്‍സാദിന്‍റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

3. വാഹനാപകടത്തെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റപ്പെട്ട നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, ഐക്കാട്, ഉണ്ണംകോട് വിഷ്ണു ഭവനില്‍ എസ്. ജയകുമാറിന് കൃത്രിമ കാല്‍ വയ്ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് ഒര%8

ധനസഹായം 02/02/2017 – 15/02/2017

1. കണ്ണൂര്‍, കക്കാട്, മുണ്ടയാല്‍ ലെയിനില്‍ പ്രദീപന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. തൃശൂര്‍, ഇരിങ്ങാലക്കുട, പട്ടേപ്പാടം, ചെതലന്‍ വീട്ടില്‍ ജോജോ ആന്‍റണിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ

3. ഹെപ്പറ്റൈറ്റീസ്-സി രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, ആനാവൂര്‍, പിറവിളാകത്ത് റോഡരികത്ത് വീട്ടില്‍ പ്രജീതയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരും രൂപ

4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, ഞാറയ്ക്കല്‍, പെരുമ്പിള്ളി, താമരപ്പറമ്പില്‍ വീട്ടില്‍ ഡെയ്ലറ്റ് ഡിസൂസയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

5. ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം, വരാപ്പുഴ, പീലിപ്പോസ് പറമ്പില്‍ അമൃതയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ. (more…)

കാന്‍സര്‍ ഭീഷണി തടയാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം

പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന കാന്‍സര്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളുടെ ഭീഷണി വൈദ്യശാസ്ത്ര സമൂഹവും പൊതുസമൂഹവും സര്‍ക്കാരും എല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലേ ഫലപ്രദമായി നേരിടാനാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാന്‍സര്‍ വ്യാപനം വര്‍ധിക്കുന്നു എന്നതാണ് വസ്തുത. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ തന്നെ പ്രതിവര്‍ഷം 55,000 പുതിയ രോഗികള്‍ രജിസ്റ്റര്‍ ചെയ്യുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങള്‍ക്ക് ഗുണകരമായ പങ്കു വഹിക്കാനാകുമെന്നും മുഖ്യമന്ത്രി

പറഞ്ഞു. റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ഇന്‍ഫോസിസ് ചെയര്‍ രൂപീകരിക്കുന്നതിന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ നല്‍കുന്ന 5.25 കോടിയുടെ എന്‍ഡോവ്‌മെന്റ് ഫണ്ട് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫണ്ട് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കൈമാറി. (more…)

ധനസഹായം 25/01/2017

1. പത്തനംതിട്ട, അയിരൂര്‍, തേക്കുങ്കല്‍, പ്ലാന്തോട്ടത്തില്‍ വീട്ടില്‍ അജിത് ജെയിംസിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. അജ്ഞാത വാഹനം ഇടിച്ച് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം കാട്ടാക്കട, തൂങ്ങാംപാറ, ബെഥേല്‍ വീട്ടില്‍ അഖില്‍ സാമിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

3. കോട്ടയം, വൈക്കം, താലൂക്ക്, ഞീഴൂര്‍, കാപ്പുംതല, കണ്ണംകുഴിയില്‍ വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ

4. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, വില്ല്യാപ്പളളി, എളയടം കുറ്റിയില്‍ വീട്ടില്‍ കുഞ്ഞബ്ദുളളയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ. (more…)

ധനസഹായം 18/01/2017

1. ഉറങ്ങിക്കിടക്കവെ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം, വര്‍ക്കല, മുണ്ടയില്‍, ചരുവിള വീട്ടില്‍ രാഘവന്‍റെ കുടുബത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാലക്കാട്, വടവന്നൂര്‍, പോക്കുന്നിക്കളം വീട്ടില്‍ ആദര്‍ശിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

3. ഹൃദ്രോഗം പക്ഷാഘാതം എന്നിവ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, കൊറ്റംകുളങ്ങര കൊല്ലംപറമ്പില്‍ നവാസിന്‍റെ ചികിത്സാ ചെലവിലേക്ക് രണ്ടു ലക്ഷം.

4. ആലപ്പുഴ, വലിയകുളം, നീനു മന്‍സിലില്‍ നിസാറിന്‍റെ ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം. (more…)

മരുന്നുകളുടെ ഗുണനിലവാരപരിശോധന കര്‍ശനമാക്കണം

കാന്‍സര്‍ പോലുള്ള ഗുരുതര രോഗം ബാധിച്ച രോഗികള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ തന്നെയാണ് ആശുപത്രികളില്‍ നിന്ന് ലഭിക്കുന്നത് എന്നതില്‍ കര്‍ശന പരിശോധന വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗീ സൗഹൃദ ആശുപത്രി സംരംഭം (ആര്‍ദ്രം മിഷന്‍) നടത്തിപ്പിന്റെ പുരോഗതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ രണ്ടു വീതം ജില്ലാ, ജനറല്‍ ആശുപത്രികളടക്കം 17 ജില്ലാ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി (more…)

ധനസഹായം 20/12/2016

1. ഹൃദ്രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചേര്‍ത്തല, തൈക്കാട്ടുശ്ശേരി, കാക്കനാട്ട് ഹൗസില്‍ ഷീലയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

2. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് എന്ന അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കൊല്ലം, പുത്തൂര്‍, വെണ്ടാര്‍, ഷീജാ മന്ദിരത്തില്‍ ഷീജാ സജീവിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

3. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തലശ്ശേരി, അഞ്ചരക്കണ്ടി, അരക്കന്‍ ഹൗസില്‍ ജാനകിയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

4. ‘ഹീമോലിറ്റിക് യൂറെമിക് സിന്‍ഡ്രോം’ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍, തളിപ്പറമ്പ്, മണ്ടളം, മറ്റത്തില്‍ വീട്ടില്‍ ജസ്റ്റിന്‍ ഷിജുവിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം. (more…)

ധനസഹായം 14/12/2016

1. ഇടുക്കി, ദേവികുളം, വാളറ, പട്ടമ്മാവുടിയില്‍ നൗഷാദിന്‍റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു.

2. പത്തനംതിട്ട, കോയിപ്രം, ജയാനിവാസില്‍, വിജയ് നായരുടെ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം.

3. തലച്ചോറില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, നിലമ്പൂര്‍, മണിമൂളി, താഴത്തേടത്ത് വീട്ടില്‍ ഗ്രേസി ജോര്‍ജ്ജിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം.

4. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലപ്പുറം, തിരൂര്‍, പൈങ്കന്നൂര്‍, തിരുവാതിര വീട്ടില്‍ വിധുന്‍-ന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം. (more…)