ഏറെ സന്തോഷത്തോടെയും ഒപ്പം അഭിമാനത്തോടെയുമാണ് ഞാനീ ചടങ്ങില്‍ പങ്കെടുക്കുന്നത്. കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് ഇന്നിവിടെ യാഥാര്‍ത്ഥ്യമാവുകയാണ്.
കശുവണ്ടി തൊഴിലാളികള്‍ക്ക് വര്‍ഷം മുഴുവന്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും കൂടുതല്‍ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നല്‍കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാരിന്റെ നയം. അതിനുള്ള പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇന്നത്തെ ചടങ്ങിനെയും ഇതിന്റെ ഭാഗമായിവേണം കരുതാന്‍. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള 30 ഫാക്ടറികളിലായി മൂവ്വായിരത്തോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമന ഉത്തരവ് നല്‍കുകയാണ് ഇവിടെ.
ഇത്രയും തൊഴിലാളി കുടുംബാംഗങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണസമ്മാനം കൂടിയാണ് ഇത്. അടുത്ത വര്‍ഷത്തോടെ 5000 പേര്‍ക്ക് ജോലി നല്കാവുന്ന നിലയിലാണ് പൊതുമേഖലയിലെ കശുവണ്ടി ഫാക്ടറികളെ സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നത്. പൊതുമേഖലയെ പരമാവധി ശക്തിപ്പെടുത്തി തൊഴിലാളികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കട്ടെ. (more…)