Tag: chingam

കർഷകദിനം

സംസ്ഥാന കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അഭിമാനകരമായ കാര്യമാണ്. ഈ സമ്മേളനം കേരളത്തിന്‍റെ നെല്ലറയായ പാലക്കാട്ടുവെച്ചുതന്നെ നടക്കുന്നുവെന്നത് കൂടുതല്‍ സന്തോഷകരമാണ്. (more…)

സംസ്ഥാനത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കും

സംസ്ഥാനത്തെ നദികളും പുഴകളും പുനരുജ്ജീവിപ്പിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

പുതുവത്സരാശംസകള്‍

ചിങ്ങം ഒന്ന് ലോകത്തെമ്പാടുമുളള മലയാളികള്‍ മലയാളവര്‍ഷപ്പിറവിയായി ആചരിക്കുകയാണല്ലോ. കൊല്ലവര്‍ഷം 1192-ലേക്ക് കടക്കുന്ന ഈ ദിനം പതിവുപോലെ സര്‍ക്കാരും കര്‍ഷക ദിനമായി ആചരിക്കുന്നു. എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പുതുവത്സരാശംസകള്‍ നേരുന്നു.