Tag: civil supplys

ഉത്‌സവകാല സര്‍ക്കാര്‍ വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരം

കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഒരുക്കുന്ന ഉത്‌സവകാല വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണക്കാലത്ത് ഇത്തരം വിപണികള്‍ മികച്ച ഇടപെടല്‍ നടത്തി. സര്‍ക്കാരിന് ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായാണ് ഇത്തരം വിപണികള്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്തുമസ് പുതുവത്‌സര സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം എല്‍. എം. എസ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. (more…)

നിത്യോപയോഗ സാധനങ്ങളുടെ വിലകയറാതിരിക്കാന്‍ ശ്രദ്ധിക്കും

ക്രിസ്തുമസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ക്രിസ്തുമസ് മെട്രോ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളിലേതിനെക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെയാണ് സപ്ലൈകോ ഈ വര്‍ഷം ക്രിസ്തുമസ് മെട്രോ ഫെയറുകള്‍ ആരംഭിക്കുന്നത്. (more…)

ഓണം-ബക്രീദ് സഹകരണ വിപണി-2017 ഉദ്ഘാടനം ചെയ്തു

വിപണി ഇടപെടല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാണം വില്‍ക്കാതെ ഓണം ഉണ്ണാനുള്ള സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഓണം-ബക്രീദ് സഹകരണ വിപണി-2017ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പൊതുവിതരണശൃംഖലകളും ശക്തിപ്പെടുത്തും. മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കിനായി 150 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത് വിപണി ഇടപെടലിനാണ്. കണ്‍സ്യൂമര്‍ഫെഡിന്റെയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെയും ഇടപെടലിലൂടെ വില നല്ലരീതിയില്‍ പിടിച്ചുനിര്‍ത്താനാകും. പൊതുവിപണിയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രവണതയുണ്ടായാല്‍ കര്‍ശനമായ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കില്ല. വില അവലോകന സമിതികള്‍ ചരിത്രത്തിലാദ്യമായി രൂപീകരിച്ചത് ഇതിനാണ്. (more…)

അരി വിതരണം ഉദ്ഘാടനം

സംസ്ഥാനത്തെ പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റംമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാന്‍ ഈ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിവരികയാണ്. നമ്മുടെ സംസ്ഥാനത്തെ അരിയുടെ ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം മറ്റ് ഏതു സംസ്ഥാനത്തെക്കാളും അധികമാണ്.

ഭക്ഷ്യ കമ്മി നേരിടുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്‍റെ ഭക്ഷ്യ ഉപഭോഗം പ്രധാനമായും നിറവേറ്റിയത് കേന്ദ്രത്തില്‍ നിന്നുമുള്ള റേഷന്‍ വിഹിതമായിരുന്നു. 1966 മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം പൊതുവിതരണ രംഗത്ത് ഇന്ത്യയ്ക്കാകെ മാതൃകയായിരുന്നു. 1997ല്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ എപിഎല്‍, ബിപിഎല്‍ എന്ന് വേര്‍തിരിച്ച് റേഷന്‍ പരിമിതപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് 2013ല്‍ ശ്രീ. കെ വി തോമസ് കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന കാലയളവിലാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. അങ്ങനെ സാര്‍വ്വത്രിക റേഷന്‍ സമ്പ്രദായത്തില്‍നിന്ന് പരിമിതപ്പെടുത്തപ്പെട്ട പൊതുവിതരണ വ്യവസ്ഥയിലേക്കും അതില്‍നിന്ന് ദേശിയ ഭക്ഷ്യസുരക്ഷാ നിയമവ്യവസ്ഥയിലേയ്ക്കും നീങ്ങിയപ്പോള്‍ പ്രതിവര്‍ഷം കേരളത്തിനു ലഭിച്ചുവന്നിരുന്ന ധാന്യം 16.25 ലക്ഷം മെട്രിക് ടണ്‍ എന്നതില്‍നിന്ന് 14.25 മെട്രിക് ടണ്‍ ആയി കുറഞ്ഞു. നമ്മുടെ വിപണിയിലെ അരിയുടെ വിലവര്‍ധനവിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 02-11-2016

സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ അരി

ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട(അന്തിമ പട്ടികക്ക് വിധേയമായി) അന്ത്യോദയ- അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 595800 കാര്‍ഡുകളിലെ 2558631 ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള പ്രകാരം തന്നെ കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ വിതരണം നടത്താന്‍ മന്ത്രിസഭായോഗം തിരുമാനിച്ചു.

താല്‍ക്കാലിക മുന്‍ഗണനാപട്ടികയിലെ ശേഷിക്കുന്ന 2837236 കാര്‍ഡുകളിലെ 12921410 ഗുണഭോക്താക്കള്‍ക്ക് (അന്തിമ പട്ടികക്ക് വിധേയമായി) ആളൊന്നിന് അഞ്ച് കിലോ ധാന്യങ്ങള്‍ (അരിയും ഗോതമ്പും) 80:20 അനുപാതത്തില്‍ സമ്പൂര്‍ണ്ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യും. (more…)