Tag: climate change

വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കും

സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നദികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലാണ് നദീ സംരക്ഷണം ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ജനങ്ങള്‍ തന്നെ വലിയതോതില്‍ മുന്നോട്ടിറങ്ങുന്നു. തീര്‍ത്തും ഇല്ലാതായ വരട്ടയാര്‍ സംരക്ഷിക്കുന്നതിന് നാട്ടുകാര്‍ തന്നെ മുന്നോട്ടിറങ്ങി. ചെലവ് വന്ന ഒരു ലക്ഷം രൂപയും നാട്ടുകാര്‍ തന്നെ ശേഖരിച്ച് ചെലവഴിക്കുകയായിരുന്നു. വരട്ടയാര്‍ പൂര്‍ണമായും പുനര്‍ജനിച്ച അവസ്ഥയുണ്ടായി. ഇത്തരം നല്ല ഇടപെടലുകള്‍ പലയിടത്തും കാണാന്‍ കഴിയുന്നു. ഈ സാഹചര്യത്തിലാണ് വലിയ നദികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. (more…)

ജലസാക്ഷരത നടപ്പാക്കാന്‍ നിയമസഭാസാമാജികര്‍ മുന്‍കൈയെടുക്കണം

ഓരോ പ്രദേശത്തെയും വരള്‍ച്ചയില്‍ നിന്നും രക്ഷിക്കാനും വെളളത്തിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്ന ജലസാക്ഷരത ജനങ്ങളില്‍ എത്തിക്കാനും നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും തന്മൂലമുണ്ടാകുന്ന ആഘാതങ്ങളും അവ നേരിടാനുളള മാര്‍ഗങ്ങളും സംബന്ധിച്ച് കാലാവസ്ഥാ പഠനകേന്ദ്രം നിയമസഭാ സാമാജികര്‍ക്കായി നിയമസഭയില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനം നേരിട്ടത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുളള കാലവര്‍ഷത്തില്‍ 21% കുറവാണുണ്ടായത്. സെപ്റ്റംബര്‍ മുതല്‍ പെയ്യേണ്ട തുലാവര്‍ഷവും കൂടുതല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ജലത്തിന്റെ ശരിയായ ഉപയോഗം നാം ശീലിക്കണം. ഉപയോഗിച്ച വെളളം കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുനരുപയോഗിക്കാന്‍ ശീലിക്കണം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 23/03/2017

1. എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 56.76 കോടി രൂപ അനുവദിച്ചു
എൻഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും, മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന തുകയാണ് മൂന്നാം ഗഡുവായി അനുവദിച്ചത്.

പൂര്‍ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപയാണ് അനുവദിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 23.22 കോടി രൂപയും ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 9.85 കോടി രൂപയും കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപയും മരണപ്പെട്ടവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 14.18 കോടി രൂപയുമാണ് അനുവദിച്ചത്.

2. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കും
പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ/വാര്‍ഡ്സഭാ യോഗങ്ങള്‍ ഏപ്രില്‍ 2 മുതല്‍ 9 വരെ നടക്കും. ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കം കുറിക്കുന്ന ഗ്രാമസഭ/വാര്‍ഡ്സഭ എന്നതിനപ്പുറം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ വികസന ദൗത്യങ്ങളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ (more…)

കാലാവസ്ഥാ വ്യതിയാനം- ഓറിയന്‍റേഷന്‍ പ്രോഗാം

കാലാവസ്ഥാ വ്യതിയാനം, അതിന്‍റെ ദുരന്തങ്ങള്‍ എന്നെല്ലാം കേള്‍ക്കുമ്പോള്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും ഒരു ചിന്തയുണ്ടാവും; അത്തരം ദുരന്തം നമ്മളെ ബാധിക്കില്ല എന്നും. നമ്മളല്ലല്ലോ അതിന് കാരണക്കാര്‍ എന്നുമൊക്കെ. പക്ഷെ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കാതെ തരമില്ല. പ്രകൃതിയെ നാശപ്പെടുത്തികൊണ്ട് ദുരന്തം വേഗത്തിലാക്കുന്ന പ്രവര്‍ത്തനത്തിലാണ് നമ്മള്‍ ഓരോരുത്തരും നിരന്തരം ഏര്‍പ്പെടുന്നത്. (more…)