നമ്മുടെ നാടിന് അഭിമാനിക്കാന്‍ വകതരുന്ന ഒരു പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചവരാണ് കയര്‍ത്തൊഴിലാളികള്‍. ദേശീയ സ്വാതന്ത്ര്യസമരത്തിലടക്കം വലിയ സാന്നിധ്യമായിരുന്നിട്ടുണ്ട് അവര്‍. അതുകൊണ്ടുതന്നെയാണ്, ഈ ആലപ്പുഴയുടെ മണ്ണില്‍ നിന്നുകൊണ്ട് വയലാര്‍ രാമവര്‍മ അവരെക്കുറിച്ച് ഹൃദയാവര്‍ജകമായി ഇങ്ങനെ കവിതയെഴുതിയത്.
‘കയറുപിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്വലസമരകഥ;
അതു പറയുമ്പോള്‍ എന്നുടെ
നാടിന്നഭിമാനിക്കാന്‍ വകയില്ലേ’
എന്നു തുടങ്ങുന്ന ആ വയലാര്‍ കവിതയിലൂടെയാണ് കയര്ത്തൊഴിലാളികളെക്കുറിച്ച്, അവരുടെ സമരങ്ങളെക്കുറിച്ച് പുറംലോകം അറിഞ്ഞത്. ആ വയലാറിന്റെ നാട്ടിലാണല്ലോ ഇന്ന് കേരളത്തിന്റെ പ്രധാന പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കയര്‍വ്യവസായത്തിന്റെ വിപുലമായ സാധ്യതകള്‍ വിളംബരം ചെയ്യുന്ന ‘കയര്‍ കേരള 2017’ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. (more…)