Tag: Condolence

സോമനാഥ് ചാറ്റര്‍ജിയുടെ നിര്യണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

രാജ്യത്തിന് അതിപ്രഗ്തഭനായ പാര്‍ലമെന്‍റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പത്തു തവണ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്‍റില്‍ ഇടുതപക്ഷത്തിന്‍റെ ഉറച്ച ശബ്ദമായിരുന്നു. നിര്‍ണായക ഘട്ടങ്ങളിലടക്കം ദീര്‍ഘകാലം അദ്ദേഹം പാര്‍ലമെന്‍റില്‍ സിപിഐഎമ്മിനെ നയിച്ചു. (more…)

കരുണാനിധിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. (more…)

ഗസല്‍ സംഗീതത്തില്‍ ഉമ്പായി പുതിയ വഴികള്‍ തുറന്നു

ഗസല്‍ സംഗീതത്തെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഗായകനായിരുന്നു ഉമ്പായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തബല വാദകനായി സംഗീത രംഗത്തുവന്ന ഉമ്പായി ഗസല്‍ ജീവിതമാക്കിയ ഗായകനായിരുന്നു. നാലു പതിറ്റാണ്ടിലേറെ അദ്ദേഹം സംഗീതരംഗത്തു നിറഞ്ഞുനിന്നു. ഗസലില്‍ തന്റേതായ ആലാപനശൈലി രൂപപ്പെടുത്തിയ ഉമ്പായിക്ക് ഇന്ത്യയിലും വിദേശത്തും ധാരാളം ആസ്വാദകരുണ്ട്. കൊച്ചിയില്‍ മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പ് സ്ഥാപിച്ച ഉമ്പായി ഗസല്‍ സംഗീതത്തില്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിച്ചു. ഒ.എന്‍.വി, സച്ചിദാനന്ദന്‍ തുടങ്ങിയ പ്രശസ്ത കവികളുടെ വരികള്‍ ഗസലുകളാക്കി ഈ രംഗത്ത് പുതിയ വഴികള്‍ തുറന്ന ഗായകനായിരുന്നു ഉമ്പായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ ദീപ്ത സമരണക്കു മുന്നില്‍ ആദരാഞ്ജലികള്‍

പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ ദീപ്തസ്മരണയ്ക്കു മുന്നില്‍ മുഖ്യമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു. ശാരീരികപരിമിതികളെ ധൈഷണികത കൊണ്ട് മറികടന്നയാളാണ് അദ്ദേഹം. തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്‌. (more…)

യുഎഇ പ്രസിഡണ്ടിൻ്റെ മാതാവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവ് ഷെയ്ഖ ഹസ്സ ബിന്‍ മുഹമ്മദ് ബിന്‍ അല്‍നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുടുംബാംഗങ്ങളുടെയും യുഎഇ ജനതയുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനാണ് യുഎഇ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ ജാബിയുടെ സാന്നിധ്യത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.

ഇ ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഇ ചന്ദ്രശേഖരന്‍നായരുടെ നിര്യാണം കേരളത്തിന്റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീര്‍ക്കുന്നതിലും അദ്ദേഹം വലിയ പങ്കാണു വഹിച്ചത്.

കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന നിയമസഭാ സാമാജികന്‍, മൗലികമായ പരിഷ്‌കാരങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്ന മന്ത്രി, സമകാലിക രാഷ്ട്രീയ കാര്യങ്ങള്‍ അപഗ്രഥിക്കുന്ന പംക്തികാരന്‍ എന്നിങ്ങനെ എത്രയോ തലങ്ങളില്‍ ശ്രദ്ധേയമായിരുന്നു ആ വ്യക്തിത്വം. (more…)

മുഖ്യമന്ത്രി അനുശോചിച്ചു

പ്രശ്സ്ത സിനിമാ സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി.ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. (more…)

മുഖ്യമന്ത്രി അനുശോചിച്ചു

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ കോഴിക്കോട് സ്വദേശി വി.കെ. മൊയ്തീന്‍ കോയ ഹാജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടിയും അനുശോചനമറിയിച്ചു. വകുപ്പിന് വേണ്ടി കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. സജീവ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ എന്നിവര്‍ പരേതന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു. പി.എന്‍.

മുഖ്യമന്ത്രി അനുശോചിച്ചു

സ്വാതന്ത്ര്യ സമരസേനാനി കെ.ഇ. മാമ്മന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു മാമ്മന്‍. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച മഹദ് വ്യക്തിയായിരുന്നു മാമ്മന്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ ബഹിരാകാശശാസ്ത്രജ്ഞനായ യു.ആര്‍. റാവുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 1984 മുതല്‍ 1994 വരെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായിരുന്നു അദ്ദേഹം. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണവാഹനങ്ങള്‍ (GSLV), ക്രയോജെനിക്‍ സാങ്കേതികവിദ്യ എന്നിവയുടെ ഗവേഷണം അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എസ്.ആര്‍.ഒ. ആരംഭിച്ചത്. മുന്നൂറ്റി അമ്പതോളം ഗവേഷണപ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്.

ഐ.എസ്.ആര്‍.ഓയില്‍ നിന്നും വിരമിച്ചതിന് ശേഷം തിരുവനന്തപുരത്തെ ഐ.ഐ.എസ്.റ്റിയുടെ ചാന്‍സലര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. (more…)