Tag: cooperative society

കേരളവികസനത്തില്‍ സഹകരണപ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വലുത്

കേരളത്തിന്റെ വികസനത്തില്‍ വലിയതോതിലുള്ള പങ്കാണ് സഹകരണപ്രസ്ഥാനങ്ങള്‍ വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എല്ലാകാലത്തും സഹകരണമേഖലയെ പരിപോഷിപ്പിക്കുന്ന നയമാണ് കേരളം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെയും നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാരംഗത്തും വ്യാപിച്ച പ്രസ്ഥാനമായി സഹകരണമേഖല മാറി. ഇന്നത്തെ രൂപത്തിലുള്ള വളര്‍ച്ച സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആര്‍ജിക്കാനായത് ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ്. ജനങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഗ്രാമീണമേഖലയില്‍ മിക്കവാറും കുടുംബങ്ങളെ ബാങ്ക് അക്കൗണ്ട് ഉള്ളവരാക്കിയതും സഹകരണസംഘങ്ങളാണ്. (more…)

സഹകരണവകുപ്പിന്റെ പുതിയ സോഫ്ട്‌വെയറുകളും പരിശീലനകേന്ദ്രവും ഉദ്ഘാടനം ചെയ്തു

നാടിന്റെ നട്ടെല്ലായി നിലനില്‍ക്കുന്നത് കൊണ്ടാണ് സഹകരണപ്രസ്ഥാനങ്ങള്‍ ജനവിശ്വാസം നേടിയെടുക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണവകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ വിവിധ സോഫ്ട്‌വെയറുകളുടെയും സഹകരണ ജീവനക്കാര്‍ക്കുളള പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ജഗതി സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തില്‍ വലിയതോതില്‍ അഴിമതിയുണ്ടായിട്ടും സഹകരണമേഖലക്ക് പൊതുവേ അഴിമതിമുക്തമായി നില്‍ക്കാനായത് ജനവിശ്വാസത്തിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന ബോധം കൊണ്ടാണ്. (more…)

സഹകരണ പരിശീലനകേന്ദ്രം ഉദ്ഘാടനം

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വാഗ്ദാനപാലനവുമായി ബന്ധപ്പെട്ട ചടങ്ങാണിത്. സഹകരണ വകുപ്പിനെ ആധുനികവല്‍ക്കരിക്കും എന്നത് ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അത് പടിപടിയായി യാഥാര്‍ഥ്യമാകുകയാണ്. മൂന്നു പരിപാടികളാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇന്‍റഗ്രേറ്റഡ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍, ഓണ്‍ലൈന്‍ ഇലക്ഷന്‍ മാനേജ്മെന്‍റ് സോഫ്റ്റ്വെയര്‍ എന്നിവയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനകേന്ദ്രവും ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇവ മൂന്നും വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ് എന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

സാങ്കേതികവിദ്യകള്‍ അനുദിനം പുരോഗമിക്കുന്ന ഇക്കാലത്ത് കാലത്തിനൊപ്പം മുന്നേറിയില്ലെങ്കില്‍ സഹകരണമേഖല പിന്തള്ളപ്പെട്ടുപോകും. ഇത് തിരിച്ചറിഞ്ഞ് വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് സഹകരണവകുപ്പ് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ സംരംഭങ്ങള്‍. (more…)

ആശയങ്ങളെ സങ്കുചിത ചിന്തകളാല്‍ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ അണിനിരക്കണം

ആശയങ്ങളെ സങ്കുചിത ചിന്തകളാല്‍ കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളാണ് ചില ഭാഗങ്ങളില്‍ നടക്കുന്നതെന്നും ജനാധിപത്യ വിശ്വാസികളും പുരോഗമനവാദികളും ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അണിനിരക്കുകയും വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച 151 കൃതികളുടെ പ്രകാശന ചടങ്ങ് വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്തരം നടപടികള്‍ക്ക് വഴങ്ങില്ല. ശക്തമായി എതിര്‍ക്കും. അസഹിഷ്ണുതയ്‌ക്കെതിരെ കടുത്ത ചെറുപ്പ് നില്‍പ് ഉയര്‍ന്നുവരേണ്ട ഘട്ടമാണിത്. എന്തെഴുതണമെന്നും പറയണമെന്നും തീരുമാനിക്കാന്‍ ചിലര്‍ക്ക് അവകാശമെന്ന നിലയിലാണ് കാര്യങ്ങള്‍. ഇതില്‍ നിന്ന് വ്യത്യസ്തമായാല്‍ അസഹിഷ്ണുതയുടെ ഭാഗമായി ജീവനെടുക്കാനും മടിക്കുന്നില്ല. (more…)

എളമക്കര സഹകരണസംഘം

എളമക്കര സാമൂഹ്യക്ഷേമ സഹകരണ സംഘവുമായി വ്യക്തിപരമായ ഒരു അടുപ്പം എനിക്കുണ്ട്. 2012 ഡിസംബര്‍ 12ന് ഞാന്‍ തന്നെയാണ് ഈ സംഘത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അവിടെനിന്നും ഈ സംഘം വലിയ രൂപത്തില്‍ വളര്‍ന്നിരിക്കുകയാണ്. (more…)