Tag: Cultural Event

സാംസ്കാരികരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച

ബഹുമാന്യരേ,

ആദ്യംതന്നെ നിങ്ങളോരോരുത്തരെയും ഞാന്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിന് പ്രത്യേക കാരണമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നാടിന്റെ പ്രശ്നങ്ങളും വികസനവും രാഷ്ട്രീയവും ഒക്കെയായി ബന്ധപ്പെട്ട വ്യക്തമായ നിലപാടുകളുള്ളവരും ആ വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുന്നവരും ശക്തമായിത്തന്നെ പ്രതികരിക്കുന്നവരുമാണ് സാംസ്കാരിക പ്രവര്‍ത്തകര്‍. നിരന്തരമായ വായനയിലൂടെയും ആശയവിനിമയത്തിലൂടെയും പൊതുപ്രവര്‍ത്തനങ്ങളിലൂടെയും നാടിന്റെ സ്പന്ദനങ്ങള്‍ അറിയുന്നവരും അതില്‍ പലതിനെ പറ്റിയും ഉല്‍ക്കണ്ഠപ്പെടുന്നവരുമാണ് നിങ്ങള്‍ ഓരോരുത്തരും.

ഞങ്ങളെപ്പോലെയുള്ളവര്‍ക്കു തെറ്റുകള്‍ പറ്റുമ്പോള്‍ അവ ചൂണ്ടിക്കാട്ടാനും വിമര്‍ശിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം എടുക്കുന്നവരുമാണ് നിങ്ങള്‍. പല കാര്യത്തിലും ആധികാരികമായ അറിവുള്ള നിങ്ങളോരോരുത്തര്‍ക്കും അത്തരം കാര്യങ്ങളില്‍ പുതിയ ആശയങ്ങളും അനുഭവങ്ങളും മാതൃകകളും ഒക്കെ മുമ്പോട്ടുവെക്കാന്‍ ഉണ്ടാകും എന്നും അറിയാം. പതിവുരീതികള്‍ക്കപ്പുറം പുതിയ കീഴ്വഴക്കങ്ങളും പുതിയ ചിന്തകളും സമീപനങ്ങളുമൊക്കെ ആവശ്യപ്പെടുന്നതാണല്ലോ പുതിയ കാലഘട്ടം. അതുകൊണ്ട്, തീര്‍ച്ചയായും നിങ്ങളുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ക്കു പ്രത്യേക പ്രാധാന്യം ഉണ്ട്. (more…)

സ്കൂള്‍ കലോത്സവം 2017

നിങ്ങളേവരുടേയും അനുവാദത്തോടെ 57-മത് സ്കൂള്‍ കലോല്‍സവം ഞാന്‍ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി ഇരുന്നൂറ്റിയന്‍പതോളം ഇനങ്ങളില്‍ പന്ത്രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സ്കൂള്‍, സബ് ജില്ല, റവന്യൂജില്ലാതലങ്ങളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ വിജയം വരിച്ചവരാണ് ഇവിടെ മാറ്റുരയ്ക്കുന്നത്.

വിവിധങ്ങളായ കലാ സാഹിത്യ ഇനങ്ങളില്‍ മിടുക്കു തെളിയിച്ച് ഇവിടെയത്തിയ പ്രതിഭകളെ അഭിനന്ദിക്കുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. എല്ലാവര്‍ക്കും മികച്ച പ്രകടനം നടത്തുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. (more…)

ഉഷ്ണരാശി

പൊതുവേ ഇടതുപക്ഷ രാഷ്ട്രീയവും അതിന്‍റെ പോരാട്ടവീര്യവും കൊണ്ട് സമ്പന്നമായ നാടാണ് കേരളം. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും അയ്യാ വൈകുണ്ഠനും പണ്ഡിറ്റ് കറുപ്പനും അടക്കമുള്ളവര്‍ നേതൃത്വം നല്‍കിയ കേരളീയ നവോഥാനത്തിന്‍റെയും ദേശീയ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ശക്തി പ്രാപിച്ച ദേശീയപ്രസ്ഥാനത്തിന്‍റെയും തുടര്‍ച്ചയായിട്ടാണ് കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടത്. പക്ഷെ അതിനു മുന്‍പുതന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തോടൊപ്പവും അല്ലാതെയും ഇടതുപക്ഷ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും നടത്തിയിട്ടുള്ള ത്യാഗോജ്വല പോരാട്ടങ്ങള്‍ ഏറെയുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ ഭരണസംവിധാനങ്ങള്‍, ദേശീയപ്രസ്ഥാനം സൃഷ്ടിച്ച രാഷ്ട്രീയ മൂല്യബോധങ്ങളെ അട്ടിമറിച്ചപ്പോഴും തൊഴിലാളി-കര്‍ഷക ജനസാമാന്യത്തിനെതിരായ ചൂഷണം ശക്തിപ്പെടുത്തിയപ്പോഴും സന്ധിയില്ലാത്ത സമരത്തിന് നേതൃത്വം കൊടുത്തത് ഇടതുപക്ഷമാണ്. ജാതി-ജډി-ഭൂപ്രഭു വ്യവസ്ഥയ്ക്കെതിരെ നടത്തിയ ചോരചിതറിയ പോരാട്ടങ്ങള്‍ കേരളത്തിന്‍റെ ചരിത്രത്താളുകളില്‍ അനശ്വരവും ആവേശോജ്വലവുമായി എന്നും ഉണ്ടാകുകതന്നെ ചെയ്യും. (more…)

മത്തായി നൂറനാല്‍ അവാര്‍ഡ്

ബത്തേരി സെന്‍റ്മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കുന്ന ഈ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. കാരണം അഭിവന്ദ്യ പുരോഹിതന്‍ ശ്രീ. മത്തായി നൂറനാലിന്‍റെ പേരിലാണല്ലോ ഇവിടെ പുരസ്ക്കാര സമര്‍പ്പണം നടക്കുന്നത്. ജീവിതത്തില്‍ സ്വപ്രയത്നം കൊണ്ട് മഹത്വത്തിലേക്ക് നടന്ന് കയറിയിട്ടുള്ള ധാരാളംപേരെ നമുക്കറിയാം. അവരില്‍ പ്രഥമസ്ഥാനീയനാണ് നൂറനാലച്ചന്‍. തന്‍റെ ലക്ഷ്യം കൃത്യമായി തിരിച്ചറിഞ്ഞ പോരാളി. തോല്‍വിയെപോലും വിജയമാക്കി മാറ്റിയ അസാമാന്യ പ്രതിഭ. ഈ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിനു നന്നായി യോജിക്കുന്നതാണ്. (more…)