Tag: Cyber Cell

മന്ത്രിസഭാ തീരുമാനങ്ങള്‍   16/04/2018

1. സംസ്ഥാനത്ത് മൂന്ന് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍
എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേകവിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ഉള്‍പ്പെടെ പതിനെട്ട് തസ്തികകള്‍ (മൊത്തം അമ്പത്തിനാല്) സൃഷ്ടിക്കാന്‍ തീരുമാനിച്ചു. (more…)

കിഡ് ഗ്ലവ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നല്ല ഭക്ഷണത്തിനും നല്ല വസ്ത്രത്തിനും നല്ല വിദ്യാഭ്യാസത്തിനും അവകാശമുള്ളതുപോലെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനും കുട്ടികള്‍ക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ ലോകത്ത് കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് നടപ്പാക്കുന്ന കിഡ് ഗ്ലവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം

സൈബര്‍ സുരക്ഷ അതീവ പ്രാധാന്യമര്‍ഹിക്കുന്ന സാഹചര്യത്തില്‍ വിദഗ്ധരുടെ സേവനം കൂടുതലായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘സൈബര്‍ ഫെസ്റ്റ് 2017’ ന്റെയും കേരളാ പോലീസ് സൈബര്‍ ഡോമിന്റെ പുതിയ സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചിയിലും കോഴിക്കോട്ടും സൈബര്‍ ഡോമിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിവര സാങ്കേതികവിദ്യ വിദഗ്ധമായി പ്രയോഗിച്ചാണ് സൈബര്‍ കുറ്റങ്ങള്‍ ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ സൈബര്‍ഡോം വലിയ പങ്ക് വഹിക്കുന്നുണ്ട്. സന്നദ്ധ അടിസ്ഥാനത്തില്‍ സേവനം നടത്തുന്ന സൈബര്‍ ഡോം പ്രവര്‍ത്തകര്‍ നിയമപരമായ നടപടി സ്വീകരിക്കുകയല്ല ചെയ്യുന്നത്. അക്കാര്യങ്ങള്‍ക്ക് സൈബര്‍ സെല്‍ , ഹൈടെക് എന്‍ക്വയറി സെല്‍, സൈബര്‍ പോലീസ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. (more…)