Tag: digital kerala

CM Speach on Kerala – Towards a digital future


A first-of-its-kind Global Digital summit called ‘#Future’ will take place in Kochi on March 22, 2018. Chief Minister Pinarayi Vijayan announced the summit and released its logo at a press meet here.

ആഗോള ഡിജിറ്റല്‍ ഉച്ചകോടി ‘#ഫ്യൂച്ചര്‍’ മാര്‍ച്ചില്‍ കൊച്ചിയില്‍

ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ‘#ഫ്യൂച്ചര്‍’ 2018 മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തു. വിവര സാങ്കേതികരംഗത്ത് കേരളമെന്ന ബ്രാന്റ് വളര്‍ത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര വിവരസാങ്കേതിക സമിതിയും ഐ.ടി വിദഗ്ധരും ചേര്‍ന്ന് ഉച്ചകോടി ഏകോപിപ്പിക്കും. വിവിധ ഐ.ടി വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ 2000 പ്രതിനിധികള്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ഐ.ടി കമ്പനികളിലെ മലയാളി പ്രതിഭകളെ പങ്കെടുപ്പിക്കും. ഒരു തവണ നടത്തി അവസാനിപ്പിക്കാതെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഇത്തരം ഉച്ചകോടികള്‍ നടത്താനുള്ള തുടര്‍പ്രക്രിയ സ്വീകരിക്കും. (more…)

കെഎസ്എഫ്ഇ: സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖല ഉദ്ഘാടനം

967ലെ ഇ എം എസ് മന്ത്രിസഭയാണ് കെഎസ്എഫ്ഇ എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്.
പ്രൈവറ്റ് ചിട്ടി കമ്പനികള്‍ക്കൊരു ബദല്‍ ജനകീയ സംവിധാനം എന്ന നിലയ്ക്കാണ് കെഎസ്എഫ്ഇ വിഭാവനം ചെയ്തത്. സ്വകാര്യ ചൂഷകരുടെ വലയില്‍പ്പെടാതെ പൊതുജനത്തെ വലിയ ഒരളവില്‍ രക്ഷിച്ചെടുക്കാന്‍ കെഎസ്എഫ്ഇക്കു സാധിച്ചു. ചിട്ടി എന്ന സാമ്പത്തിക ഉല്‍പന്നത്തെ നിയമാനുസൃതവും ആധുനികവുമാക്കി മാറ്റാന്‍ കെഎസ്എഫ്ഇക്ക്
കഴിഞ്ഞു. അങ്ങനെ ഒരു ജനകീയ ധനകാര്യ പൊതുമേഖലാ സ്ഥാപനമായി കെഎസ്എഫ്ഇ ഇന്നു വളര്‍ന്നുനില്‍ക്കുന്നു.

പുതിയ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് വികസനത്തിന്‍റെ വലിയ സാധ്യതകളാണ് കെഎസ്എഫ്ഇക്കു മുന്നില്‍ തുറന്നിട്ടത്. എന്നാല്‍, അതിനെയൊക്കെ അട്ടിമറിക്കുന്ന വിധത്തില്‍ സമീപകാലത്ത് കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പല നയങ്ങളും കേരളത്തിലെ ഇതര സാമ്പത്തിക സ്ഥാപനങ്ങളെയെന്ന പോലെ കെഎസ്എഫിഇയെയും പ്രതിസന്ധിയിലാക്കുകയുണ്ടായി. (more…)

ഫേസ്ബുക്ക് വര്‍ക്ക്ഷോപ്പ്

നവമാധ്യമം എന്നതിനെക്കാളുപരി ലോകത്തെ ഏറ്റവും വലിയ സാമൂഹിക ജനാധിപത്യ ഇടമായി മാറിയിരിക്കുകയാണ ഇന്റ്ര്നെ്റ്റും സമൂഹമാധ്യമങ്ങളും. ആശയങ്ങളും അഭിപ്രായങ്ങളും പരസ്പരം പങ്കുവയ്ക്കുവാനും പരിപോഷിപ്പിക്കാനും കഴിയുന്ന സ്വതന്ത്രമായ ഒരിടം. അതുകൊണ്ടുതന്നെ അതില്‍ ഇടപെടുന്നവര്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുമുണ്ട്.

ഉള്ളടക്കം കൊണ്ടുമാത്രമല്ല സമൂഹമാധ്യമങ്ങള് നമ്മളെ അമ്പരിപ്പിക്കുന്നത്. ഉള്ളടക്കത്തിന്റെ അവതരണത്തിലെ വൈവിധ്യം കൊണ്ടുകൂടിയുമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരുക്കുന്ന സാധ്യതകളാണിത്. ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം എന്നിങ്ങനെ വിവിധ മാധ്യമങ്ങളെ ഏകോപിക്കാനുള്ള ശേഷിയെ നവമാധ്യമങ്ങള്‍ വിനിയോഗിക്കുന്നുണ്ട്. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം അവയോടു വിയോജിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങള്‍ നല്കുരന്നു. ജനാധിപത്യമൂല്യങ്ങള്‍ ഉയര്ത്തി പ്പിടിക്കലാണത്. ആ സ്വാതന്ത്ര്യത്തെ അപക്വമായി സമീപിക്കുന്നവരും ഉണ്ട്. (more…)

അഭിപ്രായസമന്വയത്തിനും നയരൂപീകരണത്തിനും സാമൂഹ്യമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്താനാകണം

‘സാമൂഹ്യമാധ്യമങ്ങളും ഫലപ്രദമായ ഗവേണന്‍സും’ വിഷയത്തില്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു

അഭിപ്രായസമന്വയത്തിനും നയരൂപീകരണത്തിനും ജനാഭിപ്രായം അറിയുന്ന തലത്തിലേക്കും സാമൂഹ്യമാധ്യമങ്ങളെ വിനിയോഗിക്കാന്‍ കഴിയണമെന്നും അത് ഭരണത്തിന് സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘സമൂഹമാധ്യമങ്ങളും ഫലപ്രദമായ ഗവേണന്‍സും’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഫേസ്ബുക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യമാധ്യമങ്ങള്‍ കൂടുതല്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും ദുരുപയോഗങ്ങള്‍ തടയാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങള്‍ ഉറപ്പുവരുത്തുന്നു. (more…)

ബീക്കണ്‍ സംവിധാനം

കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ബീപ്പില്‍ സഹായം. കേരളത്തിലെ ഫിഷറീസ് വകുപ്പാണ് ഐ.എസ്.ആര്‍.ഒ യുടെ സാങ്കേതിക സഹായത്തോടെ മീന്‍പിടുത്ത വള്ളങ്ങളില്‍ ഉപയോഗിക്കാവുന്ന ബീക്കണുകളുമായി മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ഡല്‍ഹിയിലെ പ്രഗതിമൈതാനില്‍ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളപവലിയന്‍ തീംഏരിയയില്‍ ഫിഷറീസ് വകുപ്പിന്‍റെതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ ബീക്കണിലെ അപായ ബട്ടണമര്‍ത്തിയാല്‍ സന്ദേശം ഉപഗ്രഹത്തിലൂടെ ചെന്നെയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് ലഭിക്കും. ഇവിടെ നിന്ന് ബന്ധപ്പെട്ട കോസ്റ്റ് ഗാര്‍ഡ് പോലീസ് സ്റ്റേഷനുകളിലേക്ക് തുടര്‍ സന്ദേശമെത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനാവും. ജി.പി.എസ് സാങ്കേതിക വിദ്യയുടെ പിന്തുണയുള്ളതിനാല്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്‍റെ സ്ഥാനം കൃത്യമായി അറിയാനും സാധിക്കും. അപായ ബട്ടണ്‍ അമര്‍ത്താനാവാത്ത സാഹചര്യത്തില്‍ കടല്‍ വെള്ളം തൊടുമ്പോള്‍ (more…)