Tag: digital

കെഎസ്എഫ്ഇ: സമ്പൂര്‍ണ കമ്പ്യൂട്ടര്‍ ശൃംഖല ഉദ്ഘാടനം

967ലെ ഇ എം എസ് മന്ത്രിസഭയാണ് കെഎസ്എഫ്ഇ എന്ന പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്.
പ്രൈവറ്റ് ചിട്ടി കമ്പനികള്‍ക്കൊരു ബദല്‍ ജനകീയ സംവിധാനം എന്ന നിലയ്ക്കാണ് കെഎസ്എഫ്ഇ വിഭാവനം ചെയ്തത്. സ്വകാര്യ ചൂഷകരുടെ വലയില്‍പ്പെടാതെ പൊതുജനത്തെ വലിയ ഒരളവില്‍ രക്ഷിച്ചെടുക്കാന്‍ കെഎസ്എഫ്ഇക്കു സാധിച്ചു. ചിട്ടി എന്ന സാമ്പത്തിക ഉല്‍പന്നത്തെ നിയമാനുസൃതവും ആധുനികവുമാക്കി മാറ്റാന്‍ കെഎസ്എഫ്ഇക്ക്
കഴിഞ്ഞു. അങ്ങനെ ഒരു ജനകീയ ധനകാര്യ പൊതുമേഖലാ സ്ഥാപനമായി കെഎസ്എഫ്ഇ ഇന്നു വളര്‍ന്നുനില്‍ക്കുന്നു.

പുതിയ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് വികസനത്തിന്‍റെ വലിയ സാധ്യതകളാണ് കെഎസ്എഫ്ഇക്കു മുന്നില്‍ തുറന്നിട്ടത്. എന്നാല്‍, അതിനെയൊക്കെ അട്ടിമറിക്കുന്ന വിധത്തില്‍ സമീപകാലത്ത് കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പല നയങ്ങളും കേരളത്തിലെ ഇതര സാമ്പത്തിക സ്ഥാപനങ്ങളെയെന്ന പോലെ കെഎസ്എഫിഇയെയും പ്രതിസന്ധിയിലാക്കുകയുണ്ടായി. (more…)

പോലീസ് പൂര്‍ണമായും ജനസൗഹൃദമാകണം

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിലും ജന സൗഹൃദ പോലീസ് സേവനം സാര്‍വത്രികമാക്കുന്നതിലും പോലീസ് സേന കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് സേനയില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതികരംഗത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ ഉപയോഗപ്പെടുത്തി സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പോലീസിനെ കായികമായി നവീകരിക്കാനും സര്‍ക്കാര്‍ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നല്‍കും. പോലീസ് പൂര്‍ണമായും ജന സൗഹൃദ ശൈലിയിലേക്ക് മാറണം. (more…)

ബീക്കണ്‍ സംവിധാനം

കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ബീപ്പില്‍ സഹായം. കേരളത്തിലെ ഫിഷറീസ് വകുപ്പാണ് ഐ.എസ്.ആര്‍.ഒ യുടെ സാങ്കേതിക സഹായത്തോടെ മീന്‍പിടുത്ത വള്ളങ്ങളില്‍ ഉപയോഗിക്കാവുന്ന ബീക്കണുകളുമായി മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. ഡല്‍ഹിയിലെ പ്രഗതിമൈതാനില്‍ നടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളപവലിയന്‍ തീംഏരിയയില്‍ ഫിഷറീസ് വകുപ്പിന്‍റെതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ ബീക്കണിലെ അപായ ബട്ടണമര്‍ത്തിയാല്‍ സന്ദേശം ഉപഗ്രഹത്തിലൂടെ ചെന്നെയിലെ കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് ലഭിക്കും. ഇവിടെ നിന്ന് ബന്ധപ്പെട്ട കോസ്റ്റ് ഗാര്‍ഡ് പോലീസ് സ്റ്റേഷനുകളിലേക്ക് തുടര്‍ സന്ദേശമെത്തുന്നതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനാവും. ജി.പി.എസ് സാങ്കേതിക വിദ്യയുടെ പിന്തുണയുള്ളതിനാല്‍ അപകടത്തില്‍പ്പെട്ട ബോട്ടിന്‍റെ സ്ഥാനം കൃത്യമായി അറിയാനും സാധിക്കും. അപായ ബട്ടണ്‍ അമര്‍ത്താനാവാത്ത സാഹചര്യത്തില്‍ കടല്‍ വെള്ളം തൊടുമ്പോള്‍ (more…)

സൈബര്‍ സുരക്ഷ വികസനത്തില്‍ നിര്‍ണായകം

രാജ്യത്തിന്റെ വികസനത്തില്‍ സൈബര്‍ സുരക്ഷ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് പൊതു-സ്വകാര്യ മേഖലകളും രാജ്യാന്തര വിദഗ്ധരും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് കേരള പോലീസ് കൊല്ലം ഹോട്ടല്‍ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ സമാപന പ്രഭാഷണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. (more…)