ഇനി ഒരു വരള്‍ച്ചയെ അതിജീവിക്കാന്‍ സംസ്ഥാനത്ത് നാട്ടുകാരുടെ ഇടപെടല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കുടിവെള്ളം ജാഗ്രതയോടെ ഉപയോഗിക്കണമെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. മഴവെള്ളം സംഭരിച്ച് ശുദ്ധജലമാക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിളിമാനൂര്‍ ഇരട്ടച്ചിറയില്‍ പണികഴിപ്പിച്ച പുതിയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലം മലിനമാക്കുന്നത് മനുഷ്യന് തന്നെയാണ്. ഇത് തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)