Tag: edamalakkudy

മന്ത്രിസഭാ തീരുമാനങ്ങള്‍   13/12/2017

1. കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണലായി ഗീത വി.യെ നിയമിക്കാന്‍ തീരുമാനിച്ചു.

2. കേരള ആര്‍ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന് ദേശീയപിന്നാക്കവിഭാഗ ധനകാര്യവികസനകോര്‍പറേഷനില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനുളള സര്‍ക്കാര്‍ ഗ്യാരന്റി മൂന്ന് കോടി രൂപയില്‍നിന്നും ആറ് കോടിയായി വര്‍ദ്ധിപ്പിച്ച് അഞ്ചു വര്‍ഷത്തേക്ക് ഗ്യാരന്റി വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.

3. തൃശ്ശൂര്‍ സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തില്‍ ഒരു പ്രൊഫസര്‍ തസ്തികയും പ്രോസ്തോഡോണ്ടിക്സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. (more…)

Affirming Social Justice through Inclusive Governance

Kerala is unique among Indian states with its high levels of human development. Its Human Development Index is comparable to that of developed nations. But this was not always the case and at the onset of its journey Kerala was very much like any other province in the global south. sixty years of its existence is an unparalleled story of a people’s relentless pursuit of a development model that works for everyone. Independence did not extinguish the spirit of anti-colonial struggle in the state and the post-independence era was a time of radical changes. While the rest of the country slumbered into torpor, the social relations in the state were getting rewritten. An era of progress, both social and economical, lifted the majority of the state from their abject conditions of existence. This holds true to an extent even for the historically oppressed sections of the Indian society, the Scheduled Castes and the Scheduled Tribes.

Compared to the rest of India, social welfare indicators of SCs and STs in Kerala are higher. It is even true that the indicator on quality of life of Scheduled Castes in Kerala is higher than that of the general quality of life indicator of north Indian states. These achievements are not accidental. Inclusivity in the policies pursued by the Left Governments in Kerala was always a key determinant that caused this change. But despite of all the good work and good will, our efforts have fallen short of creating a truly inclusive story. Lest we forget that the economic status of the Scheduled Castes lags behind the general category in the State. The social indicators. of the Schedule Tribes are also below the general standards. While the progress made in comparison to the national standards must be acknowledged, this can be no reason for respite. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 20/04/2017

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് തുടരും.

ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.

മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. (more…)

Taking development to Edamalakkudy

Walking the talk on inclusive development, the Left government in Kerala is taking development to the tribal hinterland of Kerala. Edamalakkudy in Idukki is the sole tribal village panchayat in Kerala. The tribes there belong to the Muthuvan gothra. The area has known no development mainly because no roads lead to this place where 2400 people live in some 26 settlements known as a kudi. Hence, they lack other basic amenities like health centre, electricity, telecom facilities as well. The Kerala government is planning for a comprehensive development project to improve the lives of the residents there.

The 26 kudis (settlements) in Edamalakkudy are spread inside the deep forest with no road access. Even the closest kudis are separated by many kilometers. The people of Edamalakkudy have to travel great distances even for official needs. The panchayat office which is now several kilometers away from the village will be relocated to the area. (more…)

ഇടമലക്കുടി സമഗ്രവികസനത്തിന് സത്വര നടപടികള്‍ സ്വീകരിക്കും

സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2012-13, 2013-14 കാലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഇടമലക്കുടി പാക്കേജ് ലക്ഷ്യം കാണുകയോ, പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല. 250 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ആകെ 103 വീട് മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. 14 കി.മീ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല. പാക്കേജിന്റെ ഭാഗമായി 12.5 കോടി വകയിരുത്തിയെങ്കിലും ഏകദേശം നാല് കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.

ഇടമലക്കുടി പഞ്ചായത്തില്‍ തന്നെ പഞ്ചായത്ത് ആസ്ഥാനം പണികഴിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സൊസൈറ്റിക്കടുത്ത് പ്രാദേശിക ആരോഗ്യ കേന്ദ്രവും ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേര്‍സും സ്ഥിരം മെഡിക്കല്‍ സംവിധാനവും ഏര്‍പ്പെടുത്തും. ഭവന നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കും. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വേണ്ടി വിദ്യാസമ്പന്നരായ (more…)